ആപ്പിൾ വിഷൻ പ്രൊ ഈ മാസം മുതൽ ഒൻപതു രാജ്യങ്ങളിൽ കൂടി ലഭ്യമാവുമെന്നു ആപ്പിൾ അറിയിച്ചു. ചൈന, ഹോങ്കോങ്, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നേരത്തെ ബുക്ക് ചെയ്തവർക്കു ജൂൺ 14 മുതൽ കിട്ടും. ജൂൺ 28നു വിപണിയിൽ എത്തും.
ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിൽ ജൂൺ 28 മുതൽ ബുക്ക് ചെയ്യാം. ജൂലൈ 12നു കിട്ടും.
ആപ്പിൾ വിഷൻ പ്രൊയ്ക്കു $3499 മുതലാണ് വില, സ്റ്റോറേജ്: 256ജിബി, 512 ജിബി, 1ടിബി.
"അസാധ്യമായതു സാധ്യമാവുന്ന കാഴ്ച കാണാൻ ആളുകൾ കൂടുതൽ കാത്തിരിക്കുന്നത് നന്നല്ലെന്നു ഞങ്ങൾക്കു തോന്നി," ആപ്പിൾ സി ഇ ഓ: ടിം കുക്ക് പറഞ്ഞു.
Apple Vision Pro arriving in 9 more countries