Image

മില്യൺ കണക്കിനു ലാറ്റിനോകൾക്കു ആഹ്‌ളാദം പകരുന്ന കുടിയേറ്റ നടപടി ബൈഡൻ പരിഗണിക്കുന്നു (പിപിഎം)

Published on 11 June, 2024
മില്യൺ കണക്കിനു ലാറ്റിനോകൾക്കു ആഹ്‌ളാദം  പകരുന്ന കുടിയേറ്റ നടപടി ബൈഡൻ പരിഗണിക്കുന്നു (പിപിഎം)

തെക്കൻ അതിർത്തിയിൽ അനധികൃത കുടിയേറ്റം തടയാൻ കർശന നടപടികൾ പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ രേഖകൾ ഇല്ലാതെ ഏറെക്കാലമായി കഴിയുന്ന കുടിയേറ്റക്കാർക്കും നിയമ സാധുത നൽകാൻ ആലോചിക്കുന്നു. വ്യവസ്ഥ: അവർ അമേരിക്കൻ പൗരന്മാരെ വിവാഹം കഴിച്ചവർ ആയിരിക്കണം.

നെവാഡ, അരിസോണ എന്നീ നിർണായക സംസ്ഥാനങ്ങളിൽ ലാറ്റിനോ വോട്ട് ഉറപ്പിക്കുക എന്നതാണ് ബൈഡന്റെ ലക്‌ഷ്യം. പൗരത്വം കിട്ടാൻ കാത്തിരിക്കുമ്പോൾ ഇക്കൂട്ടർക്കു നിയമപരിരക്ഷ ലഭിക്കുന്ന 'parole in place' എന്ന നിയമവ്യവസ്ഥ ഉപയോഗിക്കാനാണ് ശ്രമം. ആ പരിരക്ഷ നിലനിൽക്കെ അവർക്കു നാടുകടത്തൽ ഒഴിവാക്കാം. ജോലി ചെയ്യാനും അനുമതിയുണ്ട്.

ബൈഡൻ ആഞ്ഞു പിടിച്ചാൽ കിട്ടാവുന്ന സംസ്ഥാനങ്ങളാണിവ. നേരിട്ടു പ്രയോജനം കിട്ടാവുന്നവർ 750,000 മുതൽ 800,000 വരെയുണ്ട്. അവരുമായി ബന്ധപ്പെട്ടവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ നേട്ടം ചില്ലറയല്ല. പ്രധാനമായും ലാറ്റിനോ വിഭാഗത്തിൽ പെട്ട മില്യൺ കണക്കിനു വോട്ടർമാർ അരിസോണയിലും നെവാഡയിലും ജോർജിയയിലും. 

ലാറ്റിനോ സമൂഹങ്ങളെ കുറിച്ച് ബൈഡനു കരുതലുണ്ട് എന്നു കാണിക്കുന്ന നടപടിയാവും ഇത്. ബരാക്ക് ഒബാമ 2012ൽ കൊണ്ടു വന്ന സമാനമായ നിയമം അദ്ദേഹത്തിന്റെ രണ്ടാം തിരഞ്ഞെടുപ്പിൽ ഏറെ സഹായകമായി എന്നാണ് നിരീക്ഷകർ പറയുന്നത്. കുട്ടികളായി അമേരിക്കയിൽ എത്തുന്നവർക്കു താമസിക്കാനും ജോലി ചെയ്യാനും അനുമതി നൽകുന്ന പരിപാടി ആയിരുന്നു അത്.

ലാറ്റിനോ വോട്ടുകൾ ലക്ഷ്യമിട്ടു ഡൊണാൾഡ് ട്രംപും നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലാസ് വെഗാസ് റാലിയിൽ കഴിഞ്ഞയാഴ്ച അതായിരുന്നു ലക്‌ഷ്യം.

ജൂലൈ നാലിന് ആവാം ബൈഡൻ തൻറെ നീക്കം ഔദ്യോഗികമായി അനാവരണം ചെയ്യുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Biden could pull out major immigration card soon

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക