Image

ഇന്ത്യ മുന്നണി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കും

Published on 11 June, 2024
  ഇന്ത്യ മുന്നണി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടാന്‍ പ്രതിപക്ഷസഖ്യയ ഇന്ത്യ മുന്നണിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ 234 സീറ്റ് നേടി പ്രതിപക്ഷ സഖ്യം കരുത്താര്‍ജ്ജിച്ച സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആവശ്യപ്പെടാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചത്. കീഴ് വഴക്കം അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ജൂണ്‍ മൂന്നാം വാരം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി ലോക്‌സഭ സമ്മേളിക്കുമെന്നാണ് സൂചന. പ്രോടേം സ്പീക്കറാണ് പുതിയ എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇതിനുശേഷം സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണകക്ഷിയില്‍പ്പെട്ടയാളായിരിക്കും സ്പീക്കറാകുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക