Image

തൃശൂർ ഡിസിസി സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

Published on 11 June, 2024
തൃശൂർ ഡിസിസി സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

തൃശൂർ: തൃശൂർ  ഡിസിസി സെക്രെട്ടറിയും കെ. മുരളീധരന്‍റെ അനുയായിയുമായ സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഡിസിസി ഓഫീസ് സംഘർഷത്തിൽ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. രാത്രിയിൽ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ജനൽ ചില്ലുകളും ചെടിച്ചട്ടികളും തകർത്തു. കഴിഞ്ഞ ദിവസം തൃശൂർ‌ ഡിസിസി ഓഫിസിലെ സംഘർഷത്തിൽ പ്രസിഡന്‍റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക