നിനക്കും എനിയ്ക്കുമിടയിൽ
അവസാനമില്ലാത്ത
അർത്ഥമറിയാത്ത
അതിഭയങ്കരമായ കറുത്ത
ശൂന്യതയാണ്.
നിന്നിലെയ്ക്ക് ഞാൻ എത്തുന്നത്
എൻ്റെ വരികളിലൂടെയല്ല
ആത്മാവിലൂടെയാണ്.
ആ കറുത്ത ശൂന്യതയിലെ
അജ്ഞാതമായ ഏതോ
ഒരു വഴിതെറ്റിലൂടെ നിന്നിലേയ്ക്ക്
പൂർണ്ണമായ് നിറഞ്ഞ്
നിന്നെ ഞാൻ താളം തെറ്റിയ്ക്കുന്നു.
സമയത്തിന് ദൂരത്തെ
ജയിക്കാൻ കഴിയാത്ത
അപൂർവ്വമായൊരിടമാണവിടം.