Image

മോദിയല്ല ഇന്ത്യയാണ് ആത്യന്തിക ലക്ഷ്യം (സുരേന്ദ്രന്‍ നായര്‍)

Published on 14 June, 2024
മോദിയല്ല ഇന്ത്യയാണ് ആത്യന്തിക ലക്ഷ്യം (സുരേന്ദ്രന്‍ നായര്‍)

ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയില്‍ വിദേശ ശക്തികള്‍ ഇടപെട്ടിരുന്നതിനെ സംബന്ധിച്ച് കൂടുതല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികരംഗത്ത് ഇന്ത്യ കൈവരിക്കുന്ന വന്‍ കുതിപ്പും അന്തര്‍ദേശിയ വിഷയങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളുമാണ് ഇന്ത്യയുടെ സുഹൃത്തുക്കളാണ് എന്ന് പറയുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഈ നീക്കങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നത് എന്ന്പ്രമുഖ അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തുന്നു. ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയിലേക്കു നടന്നടുക്കുന്ന ഇന്ത്യ തങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടായി പുലര്‍ത്തുന്ന സാമ്പത്തിക സൈനിക ആധിപത്യത്തെ ചോദ്യം ചെയ്യുമെന്ന അമേരിക്കയുടെ ഉത്കണ്ഠയും അമേരിക്കയെ തോല്‍പ്പിക്കാന്‍ കോപ്പ് കൂട്ടുന്ന ചൈനയും ഈ നീക്കങ്ങളില്‍ പ്രാമുഖ്യം വഹിക്കുന്നു. ഇന്ത്യഉ യരുമ്പോള്‍ പിന്നിലാകാന്‍ പോകുന്ന ഫ്രാന്‍സ്, ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന ഭീകര സംഘങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ പ ട്ടിക നീളുന്നു. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തും ഉപഭോക്താക്കളുടെ കണക്കില്‍ യൂറോപ്പിയന്‍ യൂണിയന്റെ ഇരട്ടി സാധ്യതയുമുള്ള ഇന്ത്യന്‍ വിപണി എല്ലാ കോര്‍പറേറ്റ് കച്ചവടക്കാരുടെയും ലക്ഷ്യ സ്ഥാനവുമാണ്.

ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണിടാനും വിദേശ ശക്തികള്‍ക്ക്കട തുറക്കാനും കഴിയണമെങ്കില്‍ ആദ്യം വേണ്ടത് ഇന്ത്യയില്‍ ഭരണ രംഗത്ത് അസ്ഥിരത ഉണ്ടാക്കുകയും അനുകൂല ഭരണക്രമങ്ങള്‍ പരീക്ഷിക്കുകയുമാണ്. റഷ്യന്‍ ചേരിയിലേക്കു ഇന്ദിരയുടെ കാലത്തു ഇന്ത്യ മാറിയപ്പോള്‍ ഉണ്ടായ സി.ഐ.എ. ഇടപെടലുകളും രാജീവ് ഭരണത്തിന്‌ശേഷം ഇന്ത്യയില്‍ തുടര്‍ച്ചയായി ഭരണ മാറ്റങ്ങള്‍ ഉണ്ടായതും രാജ്യത്തിന്റെ സ്വര്‍ണ്ണ നിക്ഷേപം വരെ പണയം വയ്ക്കേണ്ട സാഹചര്യം സംജാതമായതും സത്യമായിരുന്നില്ലേ. 
                      
2019 ലെ നരേന്ദ്ര മോദിയുടെ തുടര്‍ വിജയവും കശ്മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കലും ആഗോള തലത്തില്‍ മോദിവിരുദ്ധത എന്ന പേരിലുള്ള ഒരു ഇന്ത്യ വിരുദ്ധമുന്നേറ്റത്തിന് പുതുജീവന്‍ നല്‍കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ 30 ധനാഢ്യരില്‍ ഒരാളായ ഹങ്കറിയിലും അമേരിക്കയിലും പൗരത്വമുള്ള ജോര്‍ജ് സോറോസ് നേത്ര്വതം നല്‍കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സന്നദ്ധ സംഘടനയാണ് പ്രഭവ കേന്ദ്രം. ഹങ്കറിയില്‍ ജനിച്ച പിന്നീട്  ജവഹര്‍ലാല്‍ നെഹ്രുവിന്റെ അടുത്ത ബന്ധുവും നയതന്ത്ര വിദഗ്ധനുമായിരുന്ന ബി. കെ. നെഹ്രുവിന്റെ ഭാര്യയുമായ ഫോറി നെഹ്റുവിന്റെ ബുഡാപെസ്റ്റിലുള്ള  കുടുംബത്തിലെ അംഗമാണ് സോറോസ്. 2008 ല്‍ ഫോറിയുടെ നൂറാം പിറന്നാള്‍ ഡല്‍ഹിയില്‍ ആഘോഷിച്ചപ്പോള്‍ അമേരിക്കയില്‍ നിന്നും സോറോസും ഇന്ത്യയില്‍ എത്തിയിരുന്നു. അധികാരത്തിന്റെ ശീതളഛായയില്‍ നിന്നും അകന്നുപോയ നെഹ്റു കുടുംബത്തെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുള്ള ഒരുപുത്തൻ  നാള്‍വഴി ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍വഴി നടപ്പിലാക്കാനുള്ള ഒരു തിരക്കഥ അവിടെരൂപപ്പെട്ടതായി ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നു.  
                      
ഹെന്റി ലൂസ് ഫൗണ്ടേഷന്‍ എന്നൊരു അമേരിക്കന്‍ എന്‍. ജി.ഓ. ആണ് അടുത്തത് . എന്‍ഡോവ്മെന്റ്  ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന പേരില്‍ 2018 ലും 2020 ലും ഇവര്‍ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും വലിയ രീതിയിലുള്ള ധനസഹായങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യയിലെ മതേതരത്വം നേരിടുന്ന ഭീഷണി, ഇസ്ലാം വിരുദ്ധ ഭരണകൂട ഭീകരത തുടങ്ങിയ നിക്ഷിപ്ത താത്പര്യ വിഷയങ്ങളില്‍ മോദി വിരുദ്ധ ആഖ്യാനങ്ങള്‍ സൃഷിക്കുന്നതിനും അത്പ്രചരിപ്പിക്കുന്നതിനുമായിരുന്നു ധനസഹായം.  

ബാഹ്യ പ്രലോഭനങ്ങള്‍ സ്വീകരിച്ചു മോഡി വിരുദ്ധ പ്രചാരണം നടത്തിയിരുന്ന മാധ്യമങ്ങള്‍ മോദി സര്‍ക്കാര്‍ തിരിച്ചുവന്നതോടെ അന്വേഷണ പരിധിയിലാകുമെന്ന പരിഭ്രാന്തിയില്‍ 2010 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന  ഓമഡിയാര്‍ ഫൗണ്ടേഷനെ അടച്ചു പൂട്ടിക്കാനുള്ള തത്രപ്പാടിലാണ്.
                        
ഇന്ത്യയില്‍ ന്യൂസ് ക്ലിക്ക്, വയര്‍ തുടങ്ങി മലയാളത്തിലെ ചില മാധ്യമങ്ങള്‍വരെ മോദി വിരുദ്ധ ഇന്ത്യ വിരുദ്ധ പ്രചാരം ശക്തമാക്കിയപ്പോള്‍ റോയിട്ടേഴ്സ്, അല്‍ ജസീറ, ബിബി സി തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങളും മോദിയെ താഴെയിറക്കാന്‍ പണി തുടങ്ങിയിരുന്നു. ചാറ്റ് ജിപിടി പോര്‍ട്ടലില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്ത വ്യാജ കഥകളും പ്രസ്താവനകളും അധികം താമസിയാതെ ലോകം അറിയും.
              
കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ നിര്‍വീര്യമാകുന്നതില്‍ നിരാശ പൂണ്ട അന്തര്‍ദേശിയ ജിഹാദി കൂട്ടങ്ങള്‍ കൂട്ടത്തോടെ പ്രതിപക്ഷ നിരകളെ ശക്തമാക്കാന്‍ നടത്തിയ ധനസഹായങ്ങള്‍ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഫലം കണ്ടു. അവരുടെ ആത്യന്തിക ലക്ഷ്യം മോദിയല്ല 2047 ലെ ഖാലിഫേറ്റ് ഇന്ത്യയാണ്. വെറുമൊരു ആക്ടിവിസ്റ്റായിരുന്ന കെജ്രിവാള്‍ പാശ്ചാത്യ ധനസഹായത്തോടെ ആരംഭിച്ച പൊതുപ്രവര്‍ത്തനം അണ്ണാ ഹസാരെയെ കരുവാക്കി അധികാരത്തില്‍ എത്തിച്ചതും തന്ത്ര പ്രാധാന്യമുള്ള പഞ്ചാബിലെ ഭരണ നിയന്താവാക്കിയതും കാനഡയില്‍ നിന്നുമെത്തിയ ഖാലിസ്ഥാന്‍ വാദ ഫണ്ടിംഗ്ആയിരുന്നുവെന്നത് ഇന്ന് പരസ്യമായി പുറത്തുവന്ന വര്‍ത്തയല്ലെ.                              

ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം ഉപയോഗിച്ചു തന്നെ എന്‍.ഐ.എ. രാജ്യദ്രോഹ  കുറ്റം ആരോപിച്ചു യുഎപി എ ചുമത്തി ജയിലിലാക്കിയ അമൃതപാല്‍ സിങ് എന്ന ഖാലിസ്ഥാന്‍ നേതാവും റഷീദ് എഞ്ചിനീയര്‍ എന്നഇന്ത്യ വിരുദ്ധനും തിരഞ്ഞെടുപ്പില്‍ ജയിച്ചുപാര്‍ലമെന്റില്‍ എത്തിയത് കേവലം യാദൃശ്ചികം എന്ന് കരുതാനാകുമോ.                              

ഫ്രാന്‍സിലെ ഇന്ത്യ വിഷയപഠിതാവ് എന്നവകാശപ്പെടുന്ന ക്രിസ്റ്റഫര്‍ ജെഫ്രെലോട് മേല്‍ സൂചിപ്പിച്ച ഹെന്റി ലൂസ്ഫൗണ്ടേഷന്റെ ധനസഹായത്തോടെ 2021 ല്‍പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഇന്ത്യയിലെ ജാതി സമ്പ്രദായത്തെ അഭംഗുരം നിലനിര്‍ത്തിയാല്‍ മാത്രമേ ഹിന്ദു ധ്രുവീകരണം തടയാന്‍ കഴിയു എന്ന് കണ്ടെത്തിയിരുന്നു. അതിനായി ഓരോ സംസ്ഥാനത്തും ജാതി തിരിച്ച ജനസംഖ്യ കണക്കെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലും നിര്‍ദ്ദേശവും ആര്‍ക്കുവേണ്ടി ആയിരുന്നുവെന്നു കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.
                                 
ഇക്വാളിറ്റി ലാബ് എന്ന സംഘടന നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കേണ്ടതാണ്.

ഇന്ത്യയില്‍ദുര്‍ബലമായ ഒരു ഭരണ നേതൃത്വം തന്നെയാണ് ഇവരെല്ലാവരും ലക്‌ഷ്യം വയ്ക്കുന്നത് .                

ഇവരുടെ ലക്ഷ്യംമോദിയല്ല ഇന്ത്യ എന്ന നമ്മുടെ രാജ്യം തന്നെയാണെന്ന് തിരിച്ചറിയുക.

Join WhatsApp News
Kuttappan 2024-06-14 02:40:13
This is denigrating the Indian voter. The big wigs thought they could cheat indians for all the time..the voters are smart and they know what is good for them. Don't create stories like comrades in kerala
Sasi Krishna 2024-06-15 01:32:37
നരേന്ദ്രമോഡി ഭരണത്തിൽ കീഴിൽ ഇന്ത്യ മുന്നേറുന്നത് പലർക്കും സഹിക്കാത്തത് സ്വാഭാവികം !ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !!
Varhhese Meladam 2024-06-15 06:32:57
എന്തൊക്കെയോ ഈ ലേഖകൻ കെട്ടുകഥയുണ്ടാക്കി മോഡിയേയും മോഡി ഭരണത്തെയും ഭൂരിപക്ഷ മത വർഗീയതയും ഏതാണ്ട് സ്ഥിരമായി എല്ലാ ലേഖനത്തിലും ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു. മഹത്തായ അമേരിക്കയായ എന്ന ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ജനാധിപത്യ മതേതര രാജ്യത്ത് വന്നു ഇങ്ങനെ കഥകൾ സൃഷ്ടിക്കരുത്. മോദിയെയും മോദി ഭരണത്തെയും ദൈവതുല്യമായി കാണരുത് സുഹൃത്തേ. എല്ലാം മനുഷ്യരും എല്ലാ മതങ്ങളും മതമില്ലാത്തവരും എല്ലാവരെയും ഒരേ രീതിയിൽ കാണുക സുഹൃത്തേ. നമ്മൾ ഓരോരുത്തരും ഓരോ മതത്തിൽ വന്ന് പിറന്നതുകൊണ്ട് മാത്രം ആ മതസ്ഥനായി അത്രയേ ഉള്ളൂ. മതേതര ഭരണം നിഷ്പക്ഷ ഭരണം അതാണ് വേണ്ടത്. അതേമാതിരി കോൺഗ്രസിലും തെറ്റുകളും കുറ്റങ്ങളും കണ്ടേക്കാം. നരേന്ദ്രമോദി ഭരണത്തേക്കാൾ നൂറുരട്ടി ഭേദമാണ് കോൺഗ്രസിന്റെ ഭരണം. ഇന്ത്യ മുന്നണിക്കെതിരെ കള്ളത്തരങ്ങളാണ് പ്രചരിപ്പിച്ചത്. അവരുടെ നേതാക്കളെ പലരെയും പിടിച്ചു ജയിലിൽ ഇട്ടു. അവരുടെ ഫണ്ടുകൾ മരവിപ്പിച്ചു. വർഗീയ പാർട്ടി പലതരത്തിലും കാശ് ഉണ്ടാക്കി പല വർഗീയ ചീട്ടുകളും ഇറക്കി. അവർക്കെതിരെ യാതൊരു കേസുമില്ല. മാധ്യമങ്ങൾ തൊട്ട്, ജുഡീഷ്യറിയെ എല്ലാം ചൊൽപ്പടിയിൽ നിർത്തി എന്നിട്ടും അവരുടെ വോട്ട് ശതമാനം കുറഞ്ഞു. വാരണാസിയിൽ മോഡിയുടെ ഭൂരിപക്ഷം കുറഞ്ഞു, വർഗീയത ഏറ്റവും കൂടുതൽ വിളമ്പി അയോധ്യായയിലും മോഡി കൂപ്പുകുത്തി തലകറങ്ങി വീണു. സത്യം സത്യമായി എഴുതൂ. മനസ്സിൽ നിന്നുള്ള മുൻവിധി കളയൂ. താങ്കൾക്ക് കഴിവുണ്ട് പക്ഷേ മനസ്സിൻറെ വാതായനങ്ങൾ തുറന്നിട്ടെഴുതു. . ആ കഴിവ് ശരിയായ ദിശയിലേക്ക് വരട്ടെ സുഹൃത്തേ? താങ്കൾ എന്തെങ്കിലും തിരുത്തുമെന്നുള്ള ഒരു വിശ്വാസത്തോടെ താങ്കളെ ബഹുമാനത്തോടെ കാണുന്ന ഒരു സുഹൃത്ത്:
Ramachandran 2024-06-15 14:25:25
മോദിക്കും ട്രമ്പിനും പല സമാനതകളുണ്ട്. രണ്ടുപേരും പറയുന്നത് അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നാണ് . രണ്ടുപേരും മുസ്ലിം വിരോധികളാണ്. രണ്ടുപേരും ഏകാധിപതി ചിന്തയുള്ളവരാണ്. ചൈനയിലെ ക്സി, പൂട്ടിൻ, കിം ഇവരെല്ലാം ഈ ചിന്താഗതിക്കാരാണ്. ഇദ്ദേഹം സങ്കടകടലിലാണെന്ന് ലേഖനം വായിക്കുമ്പോൾ മനസിലാകും. എന്ന് വച്ച് എല്ലാ ഹിന്ദുക്കളും ഇതുപോലെയല്ല. മനുഷ്യസ്നേഹികളായ കോടിക്കണക്കിന് ഹിന്ദുക്കളുണ്ട്. മനുഷ്യ സ്‌നേഹി ആകണെമെങ്കിൽ പണം കൊണ്ടോ വിദ്യഭ്യാസംകൊണ്ടോ സാധിക്കില്ല. സ്നേഹം ഉള്ളിൽ ഉണ്ടായിരിക്കണം. അതില്ലെങ്കിൽ വറുഗീസ് മേലേടം പറഞ്ഞതുപോലെ ജാതി പിശാച് ദേഹത്തു കേറി വിളയാടും. മോദി ഗുജറാത്തിൽ കാണിച്ചതും, മണിപ്പൂരിൽ കാണിച്ചതും ഇന്ത്യൻ ജനത കണ്ടില്ല കേട്ടില്ല എന്ന് പറയാൻ കഴിയില്ല. അയാൾ കണ്ണടച്ചു പൂച്ച പാലുകുടിക്കുന്നതുമാതിരി ഇരുന്നു അക്രമങ്ങൾക്ക് കൂട്ട് നിൽക്കുകയായിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന നയം ശരിയല്ല. ഇന്ത്യൻ ജനത അയാളെ പുറം തള്ളിയതിന് അമേരിക്ക എന്ത് പിഴച്ചു ? അമേരിക്കയിൽ ഇരുന്നു ഇവിടുത്തെ സുഖ സൗകര്യങ്ങൾ അനുഭവിച്ച് നന്ദിയില്ലാതെ ഇതുപോലെ എഴുതിവിട്ടാൽ എന്നെപ്പോലെയുള്ള ഹിന്ദുക്കൾക്കും അത് ചീത്തപ്പേരുണ്ടാക്കും. ജനങ്ങളെ ചവുട്ടിമെതിച്ചാൽ രാഹുൽ ഗാന്ധിയുടെ ഗതിയും , ബൈഡന്റെ ഗതിയും ട്രമ്പിന്റെ ഗതിയും ഇതൊക്കെ തന്നെ.
Progressive 2024-06-15 16:55:58
ഒരു മതേതര രാജ്യമായ ഇന്ത്യയെ ചാണകം കലക്കി ഒഴിച്ച് വൃത്തികേടാക്കാൻ ശ്രമിച്ച മോദിക്ക് വേണ്ടി വീണമീട്ടുന്ന ഇത്തരം ചാണകങ്ങളെ തള്ളുക. ഇവർക്ക് സമൂഹത്തിൽ സ്ഥാനം ഇല്ല. ആരോ പറഞ്ഞതുപോലെ മനുഷ്യനേക്കാൾ പഴുക്കൾക്ക് പ്രാധാന്യംകൊടുത്ത് വിഡ്ഢികളായ ജനത്തെ കോമരം തുള്ളിക്കുന്ന ഈ കള്ള യോഗയ്ക്ക് നിതാനമായുള്ള ആസനത്തിൽ തൊഴിച്ചിട്ട് പഴയ ചായക്കടയിലേക്ക് വിടണം. ചായക്കട മോശയമായിട്ടല്ല പക്ഷെ വഞ്ചിനയിലൂടെ ഒരു രാജ്യത്തെ മുഴുവൻ പറ്റിച്ച ഇയാൾക്ക് അതിന് അപ്പുറത്തേക്ക് പോകാൻ യോഗ്യത ഇല്ല. മറ്റൊരു കാര്യം അയോദ്ധ്യയുടെ ഒരു വശം മോസ്‌ക്ക് ആയും മറ്റൊരു വശം പള്ളിയായും രൂപാന്തരപ്പെടുത്തി ഇന്ത്യയെ മതേതര രാഷ്ട്രമെന്ന പദവിയിലേക്ക് തിരിച്ചു കൊണ്ടുപോകുകയ. Boycott the author of this article.
Turthteller 2024-06-15 14:28:27
Modi Govt sold many public sector businesses to Gujaratis. Wrote off Lakhs of crores of Rupees of delinquent loans of many Gujrati and Marwari business people which created great loss for all people in India and created high inflation in India. This is a reality in the name of Hindutva which affected all people’s quality of life. Many youngsters are leaving India as it difficult to find good paying job in India and high cost for basic living . Both BJP and Communist Government give prominence to animals than humans even if an animal kills the human and their agriculture! This law does not exist in any nations. Accept the reality, many Indians knows this fact irrespective of their party affiliation. I don t think Kejriwal did anything seriously wrong probably did nothing but BJP witch hunted him due to political enmity. It is true that BJP got appreciation for solving Kashmir issues and cracking down Islamic extremists in India
Suspect in G7 2024-06-15 14:29:57
Bloomberg) -- Narendra Modi seized a window to end his diplomatic purgatory with the US and Canada. The Indian prime minister arrived at the Group of Seven meetings bruised by disappointing election results and facing an outcry over a pair of assassination plots allegedly backed by his government. Qatar Airways™ Official www.qatarairways.com Qatar Airways™ Official Ad Yet Italian Prime Minister Giorgia Meloni, the host of the summit, gave Modi prominent placement during Friday’s events and the Indian leader took full advantage, striding over for encounters with two leaders whose governments have accused his own of murder plots. Modi was placed at center stage for the family photo, a perch that allowed him to dart over to US President Joe Biden for a brief chat. He also shared a photo of a similar greeting with Canadian Prime Minister Justin Trudeau. Canada has accused India of killing a Sikh separatist on Canadian soil, while the US has leveled allegations of a failed attempt on another dissident in its country. India has generally downplayed the allegations, and in the US case chalked up the plot to rogue elements of the government. But Modi’s invitation to the summit is a sign of India’s role in the emerging economic race between the G-7 and its rivals, particularly China. Biden and Trudeau meeting with him, however briefly, casts doubt on how long the outcry over the assassination allegations will linger. Related video: Will allies constrain modi govt 3.0? (WION) Well, Narendra Modi is back as Prime Minister of India Current Time 0:00 / Duration 3:37 WION Will allies constrain modi govt 3.0? 0 View on Watch View on Watch The US has said its position on the alleged plots hasn’t changed. “We’ve made our views known on this issue, and it will be a continuing topic of dialogue between the US and India, including at very senior levels,” National Security Advisor Jake Sullivan, one of Biden’s top foreign affairs aides, said Wednesday. A US official said Friday that Biden and Modi only spoke briefly. On Saturday, a grim-faced Trudeau was repeatedly asked about his interaction with Modi but did not want to engage. “I’m not going to get into the details of this issue,” he told reporters in southern Italy. “There are important, sensitive issues that we need to follow up on, but this was a commitment to work together in the coming times to deal with some very important issues.” Meanwhile, the Indian prime minister looked to be thoroughly enjoying himself at the summit. Meloni posted a clip of her and Modi, laughing cheerfully behind her.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക