Image

ഇന്ത്യൻ ഉടമയിലുള്ള കലിഫോർണിയ സ്വർണാഭരണ കടയിൽ പട്ടാപ്പകൽ ആക്രമിച്ചു കയറി കവർച്ച; പലായനം ചെയ്ത 20 പേരിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു (പിപിഎം)

Published on 15 June, 2024
ഇന്ത്യൻ ഉടമയിലുള്ള കലിഫോർണിയ  സ്വർണാഭരണ കടയിൽ പട്ടാപ്പകൽ ആക്രമിച്ചു  കയറി കവർച്ച; പലായനം ചെയ്ത 20 പേരിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു (പിപിഎം)

കലിഫോർണിയയിലെ സണ്ണിവെയ്‌ലിൽ ഇന്ത്യൻ അമേരിക്കൻ ഉടമയിലുള്ള സ്വർണാഭരണ കടയിൽ പട്ടാപ്പകൽ ആക്രമിച്ചു കയറി കവർച്ച നടത്തിയ ഇരുപതിലേറെ ആളുകൾ അടങ്ങുന്ന സംഘത്തിലെ അഞ്ചു പേരെ നീണ്ട ചെയ്‌സിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. അവരിൽ നിന്നു കുറെ ആഭരണങ്ങൾ കണ്ടെടുത്തു. മൊത്തം എതമാത്രം സ്വർണം കവർച്ച ചെയ്തുവെന്നു വ്യക്തമായിട്ടില്ല.

ബുധനാഴ്ച ഉച്ചയ്ക്കു ഒന്നരയോടെയാണ് ഹാസിയെന്ത ഷോപ്പിംഗ്  സെന്ററിലെ പി എൻ ജി ജ്യുവലേഴ്‌സ് എന്ന കടയിൽ സംഘം ചുറ്റികയും മറ്റു ആയുധങ്ങളും അടിച്ചു തകർത്തു ചില്ലുകൾ തകർത്തു ആഭരണങ്ങൾ കവർച്ച ചെയ്തത്. പോലീസ് എത്തും മുൻപ് പല വാഹനങ്ങളിലായി അവർ പലായനം ചെയ്തു.

പ്രതികൾ കയറിയ രണ്ടു വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞു. വടക്കോട്ടുള്ള യുഎസ് ഹൈവേ 101 ലൂടെ അവയുടെ പിന്നാലെ പോലീസ് പാഞ്ഞു. കുറെ ദൂരം പോയപ്പോൾ ഒരു വാഹനം അപ്രത്യക്ഷമായി. രണ്ടാമത്തെ വാഹനത്തിൽ നിന്നു കവർച്ച സംഘം ആഭരണങ്ങൾ പുറത്തേക്കു എറിഞ്ഞു.

റെഡ്‌വുഡ് സിറ്റിയിൽ വിപ്പിൾ അവന്യുവിന് സമീപം ഹൈവേ 101 ൽ പിന്നീട് ആ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേർ സമീപത്തെ വ്യവസായ മേഖലയിലേക്കു ഓടിപ്പോയി. നാലു പേരെ സാൻ കാർലോയിൽ ഇൻഡസ്ട്രിയൽ റോഡിനും ബ്രിട്ടൻ അവന്യുവിനും അടുത്തു നിന്നു പിടികൂടി.

പോലീസ് അവരുടെ പ്രായമോ താമസ സ്ഥലമോ വെളിപ്പെടുത്തിയില്ല. സായുധ കവർച്ച, വാഹനങ്ങളിൽ രക്ഷപെടൽ, അറസ്റ്റ് ചെറുക്കാനുളള ശ്രമം, കവർച്ച, കുറ്റം ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതികൾ: ടോംഗ ലാട്ടു, തവാകെ ഇസാഫ്, ഓഫ അഹോമാന, കിലിഫി ല്യോട്ടെ, അഫുഹിയ ലാവാകിയഹോ. അവരെ സാന്താ ക്ലാര ജയിലിൽ അടച്ചു.

കടയുടമകൾ പുരുഷോത്തം നാരായൺ ഗാഡ്ഗിൽ ജൂവല്ലേഴ്‌സ് ആണ്. സ്ഥാപനം മഹാരാഷ്ട്രയിലെ ഗാഡ്ഗിലിൽ 1832ൽ ഗണേഷ് ഗാഡ്ഗിൽ സ്ഥാപിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ആഭരണ കടകളിൽ ഒന്ന്.

സണ്ണിവെയ്‌ലിലെ ഷോറൂം 5,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നു. 2018ൽ ബോളിവുഡ് നടി നർഗീസ് ഫിക്‌റിയാണ് ഉദ്‌ഘാടനം ചെയ്തത്. സണ്ണിവെയ്‌ലിലെ മറ്റൊരു ആഭരണ കടയിൽ മേയ് മാസത്തിൽ നടന്ന കവർച്ചയുമായി ഇതിനു ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല.

Five arrested after daytime robbery at CA store

 

Join WhatsApp News
രാമചന്ദ്രൻ 2024-06-15 13:11:34
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കയിൽ കള്ളൻമാർ ധാരാളം ഉണ്ട് 🙏😁😁😁🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക