Image

വ്യാജ ഫേസ്ബുക് അക്കൗണ്ടിൽ തനിക്കെതിരെ തന്നെ സ്ഥാനാർഥി ആക്രമണം നടത്തിയത് ഇന്ത്യക്കാരെ പ്രകോപിപ്പിച്ചു വോട്ട് നേടാൻ (പിപിഎം)

Published on 15 June, 2024
വ്യാജ ഫേസ്ബുക് അക്കൗണ്ടിൽ തനിക്കെതിരെ  തന്നെ സ്ഥാനാർഥി ആക്രമണം നടത്തിയത്  ഇന്ത്യക്കാരെ പ്രകോപിപ്പിച്ചു വോട്ട് നേടാൻ (പിപിഎം)

ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ തരാൾ പട്ടേലിനെ വ്യാജ ഫേസ്ബുക് അക്കൗണ്ട് കേസിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. എതിരാളികളെ ആക്രമിക്കാനും തനിക്കെതിരെ തന്നെ ഇന്ത്യൻ സമൂഹത്തെ പ്രകോപിപ്പിക്കുന്ന  അധിക്ഷേപം അഴിച്ചു വിടാനും വ്യാജ അക്കൗണ്ട് അദ്ദേഹം ഉപയോഗിച്ച് എന്നാണ് പോലീസ് പറയുന്നത്.

ഹിന്ദു മതത്തെ കുറിച്ച് അധിക്ഷേപം ചൊരിയുക, ഭീകര പ്രവർത്തകൻ ആണെന്നും കമ്മ്യൂണിസ്റ്റാണെന്നും ആരോപിക്കുക തുടങ്ങിയ കാര്യങ്ങളാണ് പട്ടേൽ വ്യാജ അക്കൗണ്ടിൽ തനിക്കെതിരെ ചെയ്തിരുന്നത്.

ജൂൺ 12നു ജയിലിൽ അടച്ച പട്ടേലിനു ഫെലനിയുടെ പേരിൽ  $20,000 ബോണ്ടും മിസ്‌ഡീമീനറിനു  $2,500 ബോണ്ടുമുണ്ട്.

ഇന്റർനെറ്റിൽ ആൾമാറാട്ടം നടത്തിയതിനു തേർഡ് ഡിഗ്രി ഫെലനിയുണ്ട്. മാർച്ചിൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ ജയിച്ചാണ് പട്ടേൽ സ്ഥാനാർഥിയായത്.

സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ വംശീയ അധിക്ഷേപം നടക്കുന്നുവെന്നു പട്ടേൽ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ വ്യാജ ഫേസ്ബുക് അക്കൗണ്ടിൽ നിന്നാണ് ആക്ഷേപം വന്നതെന്നു പോലീസ് കണ്ടെത്തി. അതു സൃഷ്ഠിച്ചത് പട്ടേൽ തന്നെയാണെന്നും. Antonio Scalywag എന്ന പേരിലാണ് 2021ൽ ആ അക്കൗണ്ട് സൃഷ്ട്ടിച്ചത്. എതിരാളികളെ ആക്രമിക്കാൻ ആയിരുന്നു അത്.

2022ൽ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നിന്നുള്ള ഒരാളുടെ ചിത്രം അക്കൗണ്ടിൽ പ്രൊഫൈലായി ചേർത്തു. എന്നാൽ അതിനു താൻ അനുമതി നൽകിയിട്ടില്ലെന്ന് അയാൾ പോലീസിനോട് പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ വൈറ്റ് ഹൗസ് ലെയ്സണായിരുന്ന പട്ടേൽ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിരുന്നു.

Candidate used fake FB account to provoke Indians 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക