ടൊറന്റോ: 2025-ലെ ജി7 ഉച്ചകോടിക്ക് കാനഡ ആതിഥേയത്വം വഹിക്കും. ഇറ്റലിയില്‍ നടക്കുന്ന ഈവര്‍ഷത്തെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
2002-ല്‍ ജി8 ഉച്ചകോടി നടന്ന കാനഡ ആല്‍ബര്‍ട്ടയിലെ കനനാസ്‌കിയിലാണ് 2025 ഉച്ചകോടി നടക്കുക. ജൂണ്‍ മാസത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ കാനഡയ്ക്കു പുറമെ അമേരിക്ക, യൂറോപ്പ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ എന്നീ അംഗ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും.