Image

ഇസ്രായേൽ യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് ലോക കേരള സഭ പ്രമേയം പാസാക്കി

Published on 15 June, 2024
ഇസ്രായേൽ യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് ലോക കേരള സഭ പ്രമേയം പാസാക്കി

തിരുവനന്തപുരം:  പത്ത് പ്രമേയങ്ങള്‍ ലോക കേരള സഭ പാസാക്കി. ഫലസ്തീനില്‍  ഇസ്രായേൽ  ആക്രമണത്തെ അപലപിച്ച പ്രമേയം ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 36,000 ഓളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിക്കഴിഞ്ഞ യുദ്ധത്തില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്ന് പ്രമേയം അവതരിപ്പിച്ച് സഭാംഗം റജീന്‍ പുക്കുത്ത് പറഞ്ഞു. ഫലസ്തീന്‍ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീന്‍ പതാക നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.

സമഗ്രമായ കുടിയേറ്റ നിയമം പാസാക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് കുവൈറ്റ് ദുരന്ത പശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ലോക കേരളസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴില്‍ സ്ഥലം, താമസം എന്നിവയും ഇമിഗ്രേഷന്‍ നിയമത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

ഗാര്‍ഹിക തൊഴിലാളികളുടെ സമഗ്രമായ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നടപടി സ്വീകരിക്കണമെന്ന പ്രമേയം ഉണ്ണിമായ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു.

പ്രവാസികളുടെ തൊഴില്‍ സുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഇ.കെ സലാം ആവശ്യപ്പെട്ടു. ഭാഷാ പരിമിതിയെ അതിജീവിച്ച് തൊഴില്‍മേഖലയിലെത്തുന്നവര്‍പോലും ഇമിഗ്രേഷന്‍ നടപടികളില്‍ കുരുങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഫെമ നിയമത്തിലും വിദേശ നാണയ കൈമാറ്റത്തിലും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന പ്രമേയവും അവതരിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന പ്രമേയം സജേഷ് അവതരിപ്പിച്ചു. സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പും ചൂഷണവും നിര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

നിയമ സഹായത്തിനായി വിദേശ രാജ്യങ്ങളില്‍ ലീഗല്‍ അറ്റാഷെമാരെ നിയമിക്കണമെന്ന് ലോക കേരള സഭ പ്രമേയത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഖത്തറില്‍ നിന്നുള്ള പ്രതിനിധി സുനില്‍കുമാറാണ് പ്രമേയം അവതരിപ്പിച്ചത്. നിമിഷ പ്രിയ, അബ്ദുള്‍ റഹ്മാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇത് വലിയ സഹായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി കേന്ദ്ര ഗവണ്‍മെന്റ് നല്‍കണമെന്ന പ്രമേയം ആര്‍.പി മുരളി സഭക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇതിന് ഇന്ത്യന്‍ എംബസികള്‍ എന്‍ ഒ സി നല്‍കാത്ത സാഹചര്യം പുന പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രവാസ സമൂഹവുമായുള്ള സാംസ്‌കാരിക വിനിമയത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് അബ്ദുള്‍ റഊഫ് പറഞ്ഞു.

മലയാള ഭാഷ പ്രചരണത്തിനും സാഹിത്യ അക്കാദമി, ലളിത കല അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ സാധ്യതകള്‍ ഉപയോഗിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഹാജരാക്കുന്ന വ്യക്തികള്‍ക്ക് പാസ്‌പോര്‍ട്ട് നേരിട്ടു നല്‍കുന്നതിനാവശ്യമായ നടപടികള്‍ കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കണമെന്ന പ്രമേയം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അവതരിപ്പിച്ചു.

Join WhatsApp News
Catching crooks LLC. 2024-06-15 17:48:56
ha😂 ha🤣 ah LOL😁 'Middle finger' for your pramayam. Do you have the balls to take it to Israel and hand it over to Netanyahu? No. because none of you have balls.
Breaking News 2024-06-15 19:57:14
ബ്രേക്കിംഗ് ന്യൂസ് ഇപ്പോൾ വന്നുകൊണ്ടൊരിക്കുന്നത്. ഇസ്രായേലി പ്രധാനമന്ത്രി രാജി സമർപ്പിച്ചു. പ്രസിഡന്റിന് രാജിക്കത്തു കൈമാറിയതിനു ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. രാജി സമർപ്പിച്ചതിൽ ഐക്യരാഷ്ട്ര സഭ സന്തോഷം പ്രകടിപ്പിച്ചു. ലോക കേരള സഭ പാസാക്കിയ പ്രമേയത്തെ തുടർന്ന് ഇസ്രയേലിനെതിരെ എടുക്കാനിരുന്ന കഠിന നടപടികൾ തത്ക്കാലം നിർത്തിവയ്ക്കാനും തീരുമാനിച്ചു. നെതന്യാഹുവിനോട്‌ ലോക കേരള സഭയിലെ എല്ലാ അംഗങ്ങളെയും വിളിച്ചു മാപ്പു പറയണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഗാസയിൽ ഭവനം നഷ്ടപ്പെട്ടവർക്കെല്ലാം കേരള സർക്കാർ പുതിയ ഭവനം നൽകുമെന്നും അതിന്റെ ചെലവ് ഇസ്രായേലിൽ നിന്നും ഈടാക്കുമെന്നും മുഖ്യമന്ത്രി നന്ദി പ്രമേയത്തിൽ മറുപടിയായി പറഞ്ഞു.
വായനക്കാരൻ 2024-06-15 21:28:40
ഇത് ലോക കേരള സഭയോ അതോ ലോക ഇടത് ഇസ്ലാമിക സഭയോ?
Peace 2024-06-15 22:31:09
What a joke! US tried to stop. Israel is not against Palestinians. They are against the terrorist Hamas. They stop only after destroying Hamas. PLO tried to destroy Israel, but they reconciled and won Nobel Peace Prize. Likewise, Hamas should reconcile with Israel, instead their leaders are hiding in other countries and spending and living luxuriously with the aid the Palestinians get from rich Arab countries.
അന്നമ്മ 2024-06-15 23:46:15
വീട്ടിൽ ഞാൻ മൂത്രം ഒഴിക്കരുതെന്നു പറഞ്ഞാൽ പിന്നെ ഒരാഴ്ച അങ്ങേര് മൂത്രം ഒഴുക്കില്ല. അങ്ങേരാണ് ലോക മഹാസഭയിൽ കയറി ഇരുന്നു ഇസ്രായിലിനെ പേടിപ്പിക്കുന്നത്. എന്റെ മനുഷ്യ നിങ്ങൾക്ക് വീട്ടിൽ തൂത്തും തുടച്ചും അടുക്കളയിൽ എന്നെ സഹായിച്ചു നിന്നാൽ അതിന്റെ ഗുണം കുടുംബ ത്തിനാ. കല്യാണം കഴിച്ചതിന് ശേഷം മെയ്യനങ്ങി നിങ്ങൾ പണി ചെയിതിട്ടില്ല . ഇപ്പോൾ ലോഹമഹായുദ്ധത്തിന് ഇറങ്ങി തിരിച്ചിരിക്കുക വെറുതെ കിട്ടുന്ന കള്ളും മോന്തി പൊങ്ങച്ചവും കാണിച്ചു നടക്കാനല്ലാതെ നിങ്ങളെക്കൊണ്ട് എന്തിനു കൊള്ളാം. ഒരു ലോഹമഹയുദ്ധ്ത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാ.
മോളി 2024-06-16 01:54:25
അന്നമ്മ പറഞ്ഞത് നേരെ. ഈ ലോകമഹായുദ്ധം കാരണം ഇവിടുത്തെ അതിയാൻ ഉറങ്ങാൻ സമ്മതിക്കില്ല. കുറച്ചു പൂളാവെള്ളം അടിച്ചു കേറ്റിട്ടു ഫോണേൽ കേറിയാൽ ഇറങ്ങത്തില്ല. ഡബിൾ ഡ്യൂട്ടി കഴിഞ്ഞു വന്നു അല്പം മയങ്ങാന്നു വിചാരിച്ചാൽ ഈ മനുഷ്യൻ സമ്മതിക്കില്ല. എന്തെങ്കിലും പറഞ്ഞാൽ കടിച്ചുകീറാൻ വരും പിണറായി മണിയോ ഒക്കെയാണ് ഫോണിൽ എന്നാണ് പറയുന്നത്. ഇസ്രയിലി യുദ്ധം അവസാനിപ്പസനിപ്പിച്ചേ ഉറങ്ങു എന്ന് പറഞ്ഞു നടക്കുവാ. പിള്ളാര് ഡാഡ് ക്യാൻ യു ഗോ ടൂ ബെഡ് എന്നുപറഞ്ഞാൽ മലയാളത്തിൽ കിടന്നു അലറും ഇത് ഏതവന്മാരാണ് ഈ ലോകമഹായുദ്ധം ആരംഭിച്ചത് ? അവന്റെ ഒക്കെ തലേൽ ഇടിതീ വീഴട്ടെ. പണ്ടാര കാലന്മാർ
josecheripuram 2024-06-16 01:57:34
Why we are so worried about what's happening in Israel and Palestinian, we have lots of problems in our country, why don't we address that. A typical Malayalee's problem budding in to others problem.
josecheripuram 2024-06-16 02:08:45
ഇവന്മാരൊക്കൊന്നും സുബോധമില്ലേ .
Zelensky 2024-06-16 09:31:00
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു പ്രമേയംകൂടി അവതരിപ്പിക്കതിയുന്നത് വളരെ മോശമായിപോയി. യുണൈറ്റഡ് നേഷാനെക്കൊണ്ട് ഒരുപ്രയോചനം. ലോകമഹാസഭ എന്ന് കേട്ടിട്ട് ഒരെടുപ്പുണ്ട് എങ്ങനെങ്കിലും പൂട്ടിനോട് പറഞ് ഈ യുദ്ധം ഒന്ന് അവസാനിപ്പു്ച്ചു തരണം .പിണറായി പറഞ്ഞാൽ കേൾക്കും ഒന്നുകിൽ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലേ
Tomychen 2024-06-16 17:43:51
ഇപ്പോൾ കിട്ടിയ വാർത്ത. ലോക മഹാ കേരള സഭ പാസാക്കിയ പ്രമേയം കണ്ട നെതന്യാഹൂ ഇസ്രായേലിൽ ഇരുന്നു ഞെട്ടി!
Jacob 2024-06-16 20:24:57
I read that Kerala govt is spending Rs 4 crores for this mamankam. Is there anything done productively other than photo-ops? Nobody is coming to Kerala to invest their life-savings. Just put the money in the bank and collect interest monthly. If any novice wants to invest in Kerala, please see Malayalam movie “VARAVELPPU” before doing it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക