Image

ഡെട്രോയിറ്റിൽ ഡൊണാൾഡ് ട്രംപിനു കറുത്ത വർഗക്കാരുടെ വമ്പിച്ച പിന്തുണ (പിപിഎം)

Published on 16 June, 2024
ഡെട്രോയിറ്റിൽ ഡൊണാൾഡ് ട്രംപിനു കറുത്ത  വർഗക്കാരുടെ വമ്പിച്ച പിന്തുണ (പിപിഎം)

കുടിയേറ്റക്കാരെ കൊണ്ടു മടുത്ത ഡെട്രോയിറ്റിൽ ഡൊണാൾഡ് ട്രംപിനു കറുത്ത വർഗക്കാരുടെ വമ്പിച്ച പിന്തുണ. ശനിയാഴ്ച്ച രണ്ടു പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത ട്രംപ് പ്രസിസന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ രൂക്ഷമായി ആക്രമിക്കയും ചെയ്തു. മറ്റുള്ളവരെ ഇരയാക്കുന്നവരുടെ രാജാവാണ് ബൈഡൻ എന്നദ്ദേഹം ആക്ഷേപിച്ചു.

കുടിയേറ്റ പ്രശ്നങ്ങളെ കുറിച്ചാണ് കൂടുതലും കറുത്ത വർഗക്കാരുള്ള ജനക്കൂട്ടത്തോട് അദ്ദേഹം സംസാരിച്ചത്. രണ്ടാമത്തെ യോഗം 180 ചർച്ചിൽ ആയിരുന്നു.

"അവർ നിങ്ങളുടെ ജോലികൾ തട്ടിയെടുക്കാൻ വരികയാണ്," കുടിയേറ്റക്കാരെ ചൂണ്ടി ട്രംപ് പറഞ്ഞു. "അനധികൃതമായി കടന്നു വരുന്ന കുടിയേറ്റക്കാരിൽ നിന്നു ഏറ്റവും ഭീഷണി കറുത്ത വർഗക്കാർക്കാണ്. അവർ നിങ്ങളുടെ ജോലികൾ കൊണ്ടുപോകും."  

കരഘോഷത്തോടെയാണ് ജനം അതു കേട്ടത്. ഷിക്കാഗോയും ന്യൂ യോർക്കും പോലെ കുടിയേറ്റക്കാരെ കൊണ്ടു നിറഞ്ഞു കവിയുന്ന നഗരമാണ് ഡിട്രോയിറ്റും.

'കറുത്ത അമേരിക്കക്കാർ ട്രംപിനു വേണ്ടി' എന്ന ഗ്രൂപ്പിനു അദ്ദേഹം തുടക്കം കുറിച്ചു. ബൈഡൻ കറുത്ത വർഗക്കാർക്കു ഭീഷണിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 1994ൽ ബൈഡൻ കൊണ്ടുവന്ന ക്രൈം ബിൽ പോലീസ് അധികാരങ്ങളും ജയിൽ ശിക്ഷയും വർധിപ്പിച്ചത് കറുത്ത വർഗക്കാരെ ഉന്നം വച്ചാണെന്നാണ് ട്രംപിന്റെ ആരോപണം. "അയാൾ ഇപ്പോൾ കറുത്തവരുടെ വോട്ട് തേടുകയാണ്. മറ്റുള്ളവരെ ഇരയാക്കുന്നവരുടെ രാജാവാണ് ബൈഡൻ."

Blacks cheer Trump at Detroit

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക