Image

ന്യൂ ജേഴ്സിയിൽ രണ്ടു പഞ്ചാബി സ്ത്രീകൾക്കു വെടിയേറ്റു, ഒരാൾ മരിച്ചു (പിപിഎം)

Published on 16 June, 2024
ന്യൂ ജേഴ്സിയിൽ രണ്ടു പഞ്ചാബി സ്ത്രീകൾക്കു വെടിയേറ്റു, ഒരാൾ മരിച്ചു (പിപിഎം)

പഞ്ചാബിൽ നിന്നുള്ള രണ്ടു സ്ത്രീകളുടെ നേരെ ന്യൂ ജേഴ്സിയിലെ കാർട്ടറേറ്റിൽ ഒരു ഇന്ത്യക്കാരൻ വെടി വച്ചു. ഒരു സ്ത്രീ മരിച്ചു.

19 വയസുള്ള ഗൗരവ് ഗിൽ എന്ന പഞാബിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്കുറ്റം ചുമത്തി. ആറു മണിക്കൂർ തിരച്ചിലിനു ശേഷമാണു ഗൗരവിനെ പിടികൂടിയത്.

ബുധനാഴ്ച നടന്ന വെടിവയ്‌പിൽ ജസ്വീർ കൗർ (29) കൊല്ലപ്പെട്ടപ്പോൾ അവരുടെ കസിൻ ഗഗൻദീപ് കൗർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇരുവരും പഞ്ചാബിലെ ജലന്ധർ ജില്ലയിലുളള നൂർമഹൽ എന്ന സ്ഥലത്തു നിന്നുള്ളവരാണ്.  

ജലന്ധറിൽ ഐ ഇ എൽ ടി എസ് ക്ലാസിൽ പഠിക്കുമ്പോൾ ഗൗരവ് ഗില്ലും ഗഗൻദീപും പരിചയക്കാരായി എന്നാണ് വിവരം.

ന്യൂ ജേഴ്സിയിൽ ജസ്‌വീറിന്റെ വീട്ടിൽ ആയിരുന്നു ഗഗൻദീപ് താമസിച്ചിരുന്നത്. ആ വീട്ടിൽ അതിക്രമിച്ചു കയറിയാണ് യുവാവ് നിറയൊഴിച്ചതെന്നു മിഡിൽസെക്‌സ് കൗണ്ടി പ്രോസിക്യൂഷൻ ഓഫിസ് പറഞ്ഞു. എന്തായിരുന്നു പ്രകോപനമെന്നു വ്യക്തമല്ല.

ആശുപത്രിയിൽ വച്ചാണ് ജസ്വീർ മരിച്ചത്. ആമസോണിൽ ജോലി ചെയ്തിരുന്ന അവരുടെ ഭർത്താവ് ട്രക്ക് ഡ്രൈവറാണ്. ആക്രമണം ഉണ്ടായപ്പോൾ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.

ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ അനുശോചനം അറിയിച്ചു.

Punjabi woman shot dead by Punjabi teen in NY

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക