Image

ഫിലാഡൽഫിയയിൽ സമരത്തിൽ പങ്കു ചേർന്ന ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ അറസ്റ്റിൽ (പിപിഎം)

Published on 16 June, 2024
ഫിലാഡൽഫിയയിൽ സമരത്തിൽ പങ്കു ചേർന്ന ഇന്ത്യൻ അമേരിക്കൻ സ്റ്റേറ്റ് സെനറ്റർ അറസ്റ്റിൽ (പിപിഎം)

ഫിലാഡൽഫിയയിൽ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾ ആവശ്യപ്പെട്ടു സമരം ചെയ്യുന്ന തൊഴിലാളികൾക്കു പിന്തുണ പ്രഖ്യാപിച്ചു സമരത്തിൽ പങ്കു ചേർന്ന സ്റ്റേറ്റ് സെനറ്റർ നിഖിൽ സവാളിനെ അറസ്റ്റ് ചെയ്തു. ഭക്ഷണം, യൂണിഫോം മറ്റു സൗകര്യങ്ങൾ എന്നിവ എത്തിക്കുന്ന അന്താരാഷ്ട്ര ശ്രുംഖലയായ അറമാർക്കിന്റെ ജീവനക്കാരാണ് സമരത്തിൽ.

തൊഴിലാളികൾ ഫിലാഡെൽഫിയയിലുളള അറമാർക്ക് ആസ്ഥാനത്തു സമരം നടത്തിയപ്പോൾ സവാൾ ഉൾപ്പെടെ 50 പേരെ അറസ്റ്റ് ചെയ്തു നീക്കിയത് മാർക്കറ്റ് സ്ട്രീറ്റിൽ തിരക്കുള്ള സമയത്തു സ്തംഭനം ഉണ്ടാക്കി എന്നതിനാണ്.

പെൻസിൽവേനിയ ഡെമോക്രാറ്റിക് പാർട്ടി ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത് 2023ൽ $18 ബില്യൺ വരുമാനം അവകാശപ്പെട്ട അറമാർക്   ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത വർധന വെറും $0.25 ആണെന്നാണ്. ആരോഗ്യ പദ്ധതിയിൽ ഒട്ടനവധി ആളുകൾ ഇൻഷുറൻസ് ഇല്ലാതെ കഴിയേണ്ടി വരുന്നു.

ബോസ്റ്റൺ, ന്യൂ യോർക്ക്, വാഷിംഗ്‌ടൺ ഡി സി എന്നിവിടങ്ങളിൽ നിന്നുള്ള സമരക്കാരും പ്രകടനത്തിൽ പങ്കെടുത്തു.

തൊഴിൽ ചെയ്യുന്ന കുടുംബങ്ങൾക്കു വേണ്ടി തുടർന്നും നിലകൊള്ളുമെന്നു ഫസ്റ്റ് ഡിസ്‌ട്രിക്‌ട് പ്രതിനിധിയായി 2020ൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ട സവാൾ വ്യക്തമാക്കി. കൊടും തണുപ്പിലും അസഹ്യമായ ചൂടിലും കഠിനമായി അധ്വാനിക്കുന്നവരാണ് ഈ തൊഴിലാളികൾ. ഫില്ലി നിവാസികൾക്കു ജീവിതം മികച്ചതായിരിക്കാൻ വേണ്ടിയാണു അവർ അധ്വാനിക്കുന്നത്. എന്നാൽ അറമാർക് അവരുടെ തൊഴിലിന്റെ മൂല്യം വീണ്ടും വീണ്ടും കുറച്ചു കാണുകയാണ്.

ബംഗളുരുവിൽ നിന്നു കുടിയേറിയ ഇന്ത്യൻ വംശജരുടെ മകനാണ് സവാൾ.  1982ൽ കുടുംബം തുറന്ന പിസാ റെസ്റ്റാറ്റാന്റിന്റെ പശ്ചാത്തലം ഓർമിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞു: "ഐക്യ ദാർഢ്യം, സാമൂഹ്യ ബന്ധങ്ങൾ, കഠിനാധ്വാനം ഇവയൊക്കെ ഞാൻ പഠിച്ചു.” തൊഴിലാളി പ്രസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ അടിസ്ഥാന പ്രവർത്തനം.

Indian American state senator arrested in Philly over labor protest

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക