അമേരിക്കൻ പൗരത്വം ഉള്ളവരെ വിവാഹം കഴിച്ചു 10 വർഷമായി യുഎസിൽ കഴിയുന്നവർക്കു വർക് പെർമിറ്റുകൾ നൽകാനും നാട് കടത്തലിൽ നിന്നു സംരക്ഷണം നൽകാനും ബൈഡൻ ഭരണകൂടം ആലോചിക്കുന്നുവെന്നു സി ബി എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Parole in Place എന്ന പേരിലുള്ള പദ്ധതിയുടെ ഗുണം ലക്ഷങ്ങൾക്കു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അവർക്കു സ്ഥിരമായ താമസത്തിനു നിയമസാധുതയും പൗരത്വവും കിട്ടും.
എച്-1ബി വിസയിൽ വന്നവരെ പോലുള്ളവർക്കു താത്കാലിക വിസ ലഭിക്കാനും തടസങ്ങൾ നീങ്ങും. അനധികൃതമായി കടന്നു വന്നവർക്കു രാജ്യം വിടാതെ ഗ്രീൻ കാർഡ് നേടാനും കഴിയും.
ചൊവാഴ്ചയോടെ പരിപാടി പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു. ഒബാമ പ്രസിഡന്റ് ആയിരിക്കെ കൊണ്ടുവന്ന Deferred Action for Childhood Arrivals പദ്ധതിയുടെ 12ആം വാർഷികം ചൊവാഴ്ച വൈറ്റ് ഹൗസ് ആഘോഷിക്കുന്നുണ്ട്. ആ പദ്ധതി അനുസരിച്ചു കുട്ടികളായിരിക്കെ അനധികൃതമായി കടന്നു വന്ന 530,000 അനധികൃത കുടിയേറ്റക്കാർക്കു നിയമ പരിരക്ഷ ലഭിച്ചു.
പുതിയ പദ്ധതിക്കു കടുത്ത റിപ്പബ്ലിക്കൻ എതിർപ്പ് പ്രതീക്ഷിക്കുന്നു.
Biden Parole in Place plan set on Tuesday