Image

യുഎസിൽ ഇന്ത്യൻ അമേരിക്കൻ സ്വാധീനം സുപ്രധാന തലത്തിൽ എത്തിയെന്നു പഠനം (പിപിഎം)

Published on 16 June, 2024
യുഎസിൽ ഇന്ത്യൻ അമേരിക്കൻ സ്വാധീനം സുപ്രധാന തലത്തിൽ എത്തിയെന്നു പഠനം (പിപിഎം)

അഞ്ചു മില്യൺ കടന്ന ഇന്ത്യൻ അമേരിക്കൻ സമൂഹം യുഎസിൽ ഏറ്റവും സ്വാധീനവും ശക്തിയുമുള്ള കുടിയേറ്റ വിഭാഗമായി മാറിയെന്നു പുതിയൊരു റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.5% മാത്രമേയുള്ളുവെങ്കിലും ഈ വിഭാഗം ശ്രദ്ധേയമായ സാന്നിധ്യമായിട്ടുണ്ട്.

ഇന്ത്യൻ പ്രവാസി സമൂഹം പൊതു ജനസേവനം, ബിസിനസ്, സാംസ്‌കാരിക രംഗം, നവീന ആശയങ്ങൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ എത്ര സ്വാധീനം ചെലുത്തിയെന്ന പഠനം നടത്തിയത് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പാണ്. അവർ നൽകുന്ന വിവരങ്ങൾ അനുസരിച്ചു 16 ഫോർച്യൂൺ 500 കമ്പനികളുടെ തലപ്പത്തു സി ഇ ഓ മാരായി ഇന്ത്യൻ വംശജരുണ്ട്. ഗൂഗിളിന്റെ സുന്ദർ പിച്ചായ്, വെർട്ടെക്‌സ് ഫാർമയുടെ രേഷ്‌മ കേവൽരമണി എന്നിവർ അക്കൂട്ടത്തിലുണ്ട്. ഈ കമ്പനികൾ എല്ലാം കൂടി 2.7 മില്യൺ അമേരിക്കക്കാർക്കു ജോലി നൽകുന്നുണ്ട്. ഒരു ട്രില്യൺ വരുമാനവും ഉണ്ടാക്കുന്നു.  

സ്റ്റാർട്ടപ്പിലും ഉണ്ട് ഇന്ത്യൻ അമേരിക്കൻ സാന്നിധ്യം. 648 യുഎസ് യുണിക്കോണുകളിൽ 72 എന്നതിൽ ഇന്ത്യക്കാരന് സഹസ്ഥാപകർ.

യുഎസിലെ 60% ഹോട്ടലുകളും ഇന്ത്യൻ അമേരിക്കൻ ഉടമയിലാണെന്നു കണക്കുണ്ട്.

ഒന്നര ശതമാനം ആണ് ജനസംഖ്യ എങ്കിലും 6% വരെ നികുതി കൊടുക്കുന്നു. അതായത് $300 ബില്യൺ വരെ.  

1975ൽ ഇന്ത്യൻ പേറ്റന്റുകൾ 2% ആയിരുന്നെങ്കിൽ 2019 ആയപ്പോഴേക്കു അത് 10% ആയി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക