Image

മാനുഷിക സഹായം എത്തിക്കാൻ ദക്ഷിണ ഗാസയിൽ പകൽ വെടി നിർത്തുന്നുവെന്ന് ഇസ്രയേൽ (പിപിഎം)

Published on 16 June, 2024
മാനുഷിക സഹായം എത്തിക്കാൻ ദക്ഷിണ ഗാസയിൽ പകൽ വെടി നിർത്തുന്നുവെന്ന് ഇസ്രയേൽ (പിപിഎം)

ദക്ഷിണ ഗാസയിൽ മാനുഷിക സഹായം എത്തിക്കാൻ വേണ്ടി കെരേം ശാലോം ക്രോസിംഗിനു സമീപം പകൽ സമയം വെടിനിർത്തുമെന്നു ഇസ്രയേൽ പ്രഖ്യാപിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് വെടിനിർത്തൽ. കെരേം ശാലോം വഴി അകത്തു കടന്നാൽ സല അൽ ദിൻ റോഡ് വഴി വടക്കോട്ടും സഹായം അയക്കാൻ കഴിയും.

അതേ സമയം, ഈജിപ്ത് വഴി പരമാവധി സഹായം എത്തിക്കാൻ കഴിയുന്ന റഫാ അതിർത്തി അടച്ചിട്ടിരിക്കയാണ്.

എട്ടു മാസം നീണ്ട യുദ്ധത്തിൽ കൊടും പട്ടിണി അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾ ബലിപെരുന്നാൾ ആചരിച്ച ഞായറാഴ്ചയാണ് ഇസ്രയേലിന്റെ പ്രഖ്യാപനം ഉണ്ടായത്.

ഗാസയിൽ ദുഃഖം നിറഞ്ഞു നിൽക്കെ പെരുന്നാൾ ആചരണം ഫലത്തിൽ പ്രാർഥനകളിൽ ഒതുങ്ങി.

പകൽ വെടിനിർത്തിയാലും തെക്കു റഫയിൽ യുദ്ധം തുടരുക തന്നെയാണ് എന്നു ഇസ്രയേലി സേന ഐ ഡി എഫിന്റെ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. എന്നാൽ ആയിരം ട്രക്കുകൾ പരിശോധിച്ച് അകത്തു കടത്തിയിട്ടുണ്ട്. സഹായം വിതരണം ചെയ്യുന്ന ഏജൻസികൾക്ക് അതു ചെയ്യാം.

മാനുഷിക സഹായം വളരെ കുറച്ചു മാത്രമാണ് എത്തുന്നത്. യുഎസ് സേന ഗാസ തീരത്തു നിർമിച്ച കടൽ പാലം കടൽ ക്ഷോഭം മൂലം അടച്ചതിനാൽ സൈപ്രസിൽ നിന്നു കൊണ്ടുവന്നിരുന്ന സഹായവും നിലച്ചു.

എട്ടു ഇസ്രയേലി ഭടന്മാർ കൊല്ലപ്പെട്ടു

ഗാസയിൽ സായുധ വാഹനത്തിൽ സഞ്ചരിച്ചിരുന്ന എട്ടു ഇസ്രയേലി സൈനികർ ശനിയാഴ്ച്ച കൊലപ്പെട്ടതായി ഐ ഡി എഫ് അറിയിച്ചു. പടിഞ്ഞാറൻ റഫയിലെ ടെൽ അൽ-സുൽത്താനിലാണ് പുലർച്ചെ അഞ്ചു മണിക്ക് ഉണ്ടായ പൊട്ടിത്തെറിയിൽ സൈന്യത്തിലെ എൻജിനിയർമാർ മരിച്ചത്.

Israel pauses fire during day in south Gaza 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക