Image

'എന്റെ കണ്ണു നനയിക്കുന്ന ഓര്‍മ്മ'; മകള്‍ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച്‌ ബാല

Published on 16 June, 2024
'എന്റെ കണ്ണു നനയിക്കുന്ന ഓര്‍മ്മ'; മകള്‍ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച്‌ ബാല

ഫാദേഴ്സ് ഡേയില്‍ ‌മകള്‍ക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ബാല. പാപ്പു എന്ന് വിളിക്കുന്ന തന്റെ മകള്‍ അവന്തികയ്ക്കൊപ്പമുള്ള ഒരു പഴയ വിഡിയോയാണ് ബാല ഷെയർ ചെയ്തിരിക്കുന്നത്.

'എന്റെ കണ്ണു നനയിപ്പിയ്ക്കുന്ന ഓർമ്മ, ഹാപ്പി ഫാദേഴ്സ് ഡേ' എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ബാല കുറിച്ചിരിക്കുന്നത്.

ബാലയുടെ പിറന്നാള്‍ ദിനത്തില്‍ ഹാപ്പി ബർത്ത് ഡേ, ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പാപ്പുവിനേ വിഡിയോയില്‍ കാണാം. ഡാഡി എന്ന് മകള്‍ വിളിച്ചപ്പോള്‍ അപ്പയെന്ന് ബാല തിരുത്തുന്നതും, അപ്പയോ അതെന്താണെന്ന് പാപ്പു ചോദിക്കുകയും ചെയ്യുന്നുണ്ട്.

നിരവധി പേരാണ് അച്ഛനും മകള്‍ക്കും ഫാദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. അമൃതയ്ക്കൊപ്പമാണ് പാപ്പുവിപ്പോള്‍ കഴിയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ അമൃതയും ഫാദേഴ്സ് ഡേ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. മകള്‍ക്കൊപ്പം അവധിയാഘോഷങ്ങളിലാണ് അമൃത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക