Image

ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്, പ്രണയമില്ല: ഗബ്രി

Published on 17 June, 2024
ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്, പ്രണയമില്ല: ഗബ്രി

മൂന്ന് മാസത്തോളം നീണ്ട ബിഗ് ബോസ് സീസണ്‍ ആറിന്റെ യാത്രയ്ക്ക് തിരശ്ശീല വീണിരിക്കുകയാണ്. ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോള്‍ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി.

ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോള്‍ റിഷി ഫോർത്ത് റണ്ണറപ്പുമായി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഉയർന്ന് കേട്ട പേരുകളില്‍ ഒന്നായിരുന്നു ജാസ്മിന്റേത്. തുടക്കത്തില്‍ ബിബി മെറ്റീരിയലാണെന്ന് തോന്നിപ്പിച്ച ജാസ്മി‍ൻ പക്ഷെ ജബ്രി കോമ്ബോയില്‍ വീണുപോയി.

ഇതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നിരുന്നാലും ഇവയെ എല്ലാം മറികടന്നാണ് ജാസ്മിൻ ടോപ് ത്രീയില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്. 

ഇപ്പോഴിതാ ബിഗ് ബോസ് ഹൗസില്‍ നിന്നും ഇറങ്ങിയ ശേഷം ജാസ്മിനെ കുറിച്ചും ഹൗസിലേക്ക് നടത്തിയ റീ എൻട്രിയെ കുറിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് ഗബ്രി.

ജാസ്മിനുമായും ലവ് ട്രാക്കുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാൻ താല്‍പര്യമില്ലെന്നാണ് ഗബ്രി പറഞ്ഞത്. അതുമായി സംസാരിച്ച്‌ വീഡിയോ ഇറങ്ങിയാല്‍ വീണ്ടും താൻ കുറേ തെറി കേള്‍ക്കേണ്ടി വരുമെന്നും അത് ജീവിതത്തെ ബാധിക്കുമെന്നുമാണ് ഗബ്രി പറഞ്ഞത്. ചെന്നൈയില്‍ തടിച്ച്‌ കൂടിയ  ഓണ്‍ലൈൻ മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു ഗബ്രി. ബിഗ് ബോസെന്ന ലോകം അവസാനിച്ചതില്‍ വിഷമമുണ്ട്.

ഇനി വരാൻ പോകുന്ന കാര്യങ്ങളില്‍ എക്സൈറ്റഡാണ്. റീ എൻട്രി നടത്തിയപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു. 

ഹൗസില്‍ റീ എൻട്രി നടത്തിയശേഷം ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. 

എന്ത് വന്നാലും ചിരിച്ചുകൊണ്ട് നേരിടാനാണ് ഞാൻ ജാസ്മിനോട് പറഞ്ഞത്.

എനിക്ക് ജാസ്മിൻ വിന്നറാകണമെന്നായിരുന്നു ആഗ്രഹം. ഞാനും ജാസ്മിനും തമ്മിലുള്ള റിലേഷനെന്താണെന്ന് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ വന്ന് തന്നെ പറയാം. അല്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ. ആരുടെയും ഗെയിമിനെ തളർത്താനോ വോട്ട് കുറക്കാനോ റീ എൻട്രി നടത്തിയപ്പോള്‍ ഞാൻ ശ്രമിച്ചിട്ടില്ല. എല്ലാം മറക്കുന്ന ജാസ്മിന്റെ സ്വഭാവം എനിക്ക് ഇഷ്ടമാണ്. അതൊരു വീക്ക്നെസ് കൂടിയാണ്.

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്. പക്ഷെ പ്രണയമല്ലെന്ന് ഹൗസില്‍ വെച്ച്‌ തന്നെ പലപ്പോഴായി ഞാൻ പറഞ്ഞിട്ടുണ്ട്. പ്രാക്ടിക്കലല്ലാത്ത ഒരുപാട് കാരണങ്ങളുണ്ട്. ഇതൊരു കോണ്‍ട്രവേർഷ്യല്‍ ടോപ്പിക്കാണ്. എനിക്ക് ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.ഗബ്രി  പറഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക