Image

ഞാൻ എന്നിലേക്ക്‌ മടങ്ങി ( കവിത : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 18 June, 2024
ഞാൻ എന്നിലേക്ക്‌ മടങ്ങി ( കവിത : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

ഞാൻ എന്നിലേക്ക്‌ മടങ്ങി,
നിഴലുപോലും എന്നെ വിട്ടു തിരിച്ചിറങ്ങിയപ്പോൾ 
കണ്ണുനീർ ഞാനറിയാതെ എൻ്റെ കവിൾത്തടങ്ങളെ
തഴുകിയപ്പോൾ 
മിഴികൾ തുറന്നിരുന്നിട്ടും
കാഴ്ചകൾ മങ്ങി വഴിതെറ്റിയപ്പോൾ

ജീവിതത്തിന്റെ നിറങ്ങൾ മങ്ങിമങ്ങി 
വെളിച്ചത്തിന്റെ കിനാവുകൾ എന്നെ വിട്ടകന്നപ്പോൾ 
ഇളം കാറ്റിന്റെ മർമരങ്ങൾ മാത്രമെൻ
എൻ്റെ ചെവികൾക്കീണ - മായപ്പോൾ

കാഴ്ചകൾക്കും സ്വപ്നങ്ങൾക്കും 
അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ  
ഞാൻ വെറുതെ പുഞ്ചിരിച്ചു ..
എനിക്കായി മാത്രം ...

മറവിയുടെ അകത്തളത്തിൽ  
തളച്ചിട്ട  ശലഭകോശം 
ചിത്രവർണ
ശലഭമായ് പറന്നുയർന്നപ്പോൾ 
ഞാൻ എന്നിലേക്ക്‌ മടങ്ങി..

പുഴയിലൂടെ വഴിതെറ്റി തുഴയില്ലാതെ -
യൊഴുകുന്ന ചെറുവഞ്ചിപോലെ ..
മഴവെള്ളപ്പാച്ചിലിൽ 
എവിടെയോ നഷ്ടമായി മറഞ്ഞിരുന്ന 
എന്നാത്‌മാവിനെ ഞാൻ  കണ്ടെത്തി.

ജീവിച്ചിരിക്കെ മരിച്ചതായ്
തുടരില്ലിനി ഞാൻ  
 

തുറന്ന ഹൃദയത്തിൽ ഒളിച്ചു വച്ച ചിറകുകൾ
വിടർത്തി 

അതെ വീണ്ടും ...
ഞാൻ എന്നിലേക്കു തന്നെ മടങ്ങി.

 

Join WhatsApp News
Padmaja 2024-06-18 11:02:12
ഉഗ്രൻ
Sudhir Panikkaveetil 2024-06-20 02:15:51
സ്വയം തിരിച്ചറിയുക എന്നതാണ് ജീവിത വിജയം. വല്ലവനും എഴുതിവച്ചതും പറഞ്ഞതും കേട്ട് പ്രെഷർ, ഷുഗർ, കൊളസ്‌ട്രോൾ, പിന്നെ പ്രവർത്തിക്കാത്ത കിഡ്നിയും കരളുമായി നരകിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു സ്വന്തം ജീവിതത്തെ സ്നേഹിക്കുക. കള്ളാ മുഖമൂടി വലിച്ചെറിയുമ്പോൾ അറിയാം ഈ ജീവിതം മുന്തിരിച്ചാറു പോലെയെന്ന്. നല്ല കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക