Image

മിടു മിടുക്കി (കഥ: ജോയി ഇല്ലത്തുപറമ്പിൽ ജി)

Published on 18 June, 2024
മിടു മിടുക്കി   (കഥ: ജോയി   ഇല്ലത്തുപറമ്പിൽ  ജി)

#1                                                           
                                                         
“അപ്പഴേ  ഒരു കാര്യം …..”
 “ഊം …”
 “ദേ ….നോക്കിക്കേ ...ഒരു  കാര്യം ..”
“ഊം …”..കിടക്കയിൽനിന്നും  തിരിഞ്ഞു നോക്കി  തിരക്കി . ഭാര്യയുടെ മുഖം  ഓഫിസിൽ
നിന്നും വന്നപ്പം  മുതൽ കലിപ്പിലാണ് . അത്ര കാര്യമാക്കാൻ പോയില്ല . പ്രായമൊക്കെ ഏറി
വരികയെല്ല ; പോരാത്തതിന്  പതിവുള്ളതൊക്കെ നിന്ന് തുടങ്ങുന്ന നേരം !,പിന്നെ അമ്മക്ക്
നിൽക്കാൻ തുടങ്ങുന്നത് ആരംഭിച്ചിരിക്കുന്ന പ്രായത്തിൽ  ഒരു മോളും !, ഓർത്തപ്പോൾ
ചിരിച്ചുപോയി .
“നിങ്ങൾക്കു  ചിരിയാണ് ...ദേ ..കാര്യം പറഞ്ഞേക്കം . മോളെ ഇങ്ങനെ വിട്ടാൽ  പറ്റൂല്ല …”
“ഓ ..  മോളുടെ കാര്യമാണോ ? എന്തുപറ്റി ജയ്മോൾക് ..? “
“ഒന്നും പറ്റിയിട്ടില്ല ; ഇങ്ങനെ വിട്ടാൽ വല്ലതും പറ്റിയെന്നുമിരിക്കും ..”
“ങേ !അത്രത്തോളമായോ  ?..
                                   കിടക്കയിൽ നിന്നും ചാടിയെണീറ്റു .,ഓ !പണ്ടത്തെപ്പോലെ ചാടിയെണീ -
ക്കാനൊന്നും പറ്റുന്നില്ല . എങ്കിലും മകളുടെ കാര്യത്തിന് അല്പസ്വല്പം ചാടിയില്ലെങ്കിൽ
ഭാര്യ എന്ത് കരുതും
“ഓ !..വല്ല പ്രേമവുമായിരിക്കും …”
“പ്രേമം മാത്രമല്ല , ദേ . പുന്നാരമോൾക്ക്  വന്ന ലൗ ലെറ്ററാണിത് ..”
“ഓ !.കവറിലാണല്ലോ ? .നീ  വായിച്ചു നോക്കിയോ ?..”
“ഇനി  വായിച്ചുനോക്കാഞ്ഞിട്ടാണ് ...മോളുടെ അച്ചൻ തന്നെ അങ്ങു  വായിച്ചാട്ടെ …”
“കത്തുഗ്രനാണോ ..?”....ഭാര്യയെ ചൊടിപ്പിക്കാൻ വെറുതെ ചോദിച്ചു .
“മോളും മോളുടെ ഒരച്ഛനും !..ഈ  കത്തു വന്നതു  മോളറിഞ്ഞിട്ടില്ല  ; അച്ഛൻതനെ കൊണ്ടെ -
കൊടുത്തോ …”
“വേണ്ട ; നീ  തന്നെ ഇതവൾക്  കൊടുത്തട്ടെ , കത്ത് പൊട്ടിച്ചതുപോലെ തന്നെ ഇരുന്നോട്ടെ
, അവൾ കോളേജിൽ പഠിക്കുന്നവളല്ലേ , അവളോടൊന്നും മിണ്ടണ്ട ; ഞാനറിഞ്ഞതായിട്ടു
പറയുകയും  വേണ്ട ; എന്റെ മോൾ  നീ  കരുതുന്നതു പോലെയല്ല ; അവൾ  മിടുക്കിയാണ് ..”
                                     പെൺകുട്ടികൾ വളർച്ചയുടെ ഘട്ടത്തിൽ  ഇതുപോലെ എത്ര യെത്ര
അനുഭവങ്ങളിലൂടെ കടക്കണം ! ഏതായാലും മോൾ വളർന്നുകൊണ്ടിരിക്കുന്നു . 20 വയസ്സ് -
ആകാറായി . കോളജിൽ ഡിഗ്രിക്കു ചേർന്നേയുള്ളു . ലൗ  ലെറ്റർ വീട്ടിൽ വന്നു തുടങ്ങി .
ഇക്കണക്കിനു ഡിഗ്രി കഴിയുമ്പോഴേക്കും !!..”
                                       ജയമോൾ 9th ക്ലാസിൽ പഠിക്കുമ്പോഴാണ് , ഭാര്യക്ക് മകളുടെ
#2
കാര്യത്തിൽ എന്തോ ചില സംശയങ്ങൾ തോന്നിത്തുടങ്ങിയതു . 8th ക്‌ളാസ് വരെ വളരെ
നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു അവൾ . അന്നൊക്കെ അമ്മയും മകളും എന്ത്
സ്‌നേഹത്തിലായിരുന്നു . 9th ക്ലാസിൽ  പഠിക്കുന്ന , ഇനിയും 15 വയസ്സാകാത്ത  ജയമോളുടെ
നോട്ടം പലപ്പോഴും തെക്കെ വീട്ടിലോട്ടു നീളുന്നതു നോട്ടു ചെയ്തിട്ടുണ്ട് . എന്തുചെയുമ്പോഴും
സംസാരിക്കുമ്പോഴും  അവളുടെ ഒരു ശ്രദ്ധ  അയല്പക്കത്തെക്കു  കാണുന്നുണ്ട് . അവിടയുണ്ട്
ഒരുത്തൻ !. കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കാനെത്തിയിരിക്കുന്നു . ആ  വീട്ടുകാരുടെ
ബന്ധത്തിൽപ്പെട്ട  ഒരു  സുന്ദരൻ . അവൻ്റെ  കണ്ണുകളും ഇടയ്ക്കിടക്ക്  ഇങ്ങോട്ട്  ആരെയോ
ശ്രദ്ധിക്കുന്നില്ലേ …?
                                 നാളെ ഇതെല്ലാം ഒരു പരമാബദ്ധമായി അവൾതന്നെ കരുതും . വളരുന്ന
പെൺകുട്ടികളുടെ , അതും കൗമാരംകഴിഞ്ഞു യുവതിയാകുന്ന പെൺകുട്ടിയുടെ മനഃശാസ്-
ത്രം   ഇപ്രകാരമാണെന്ന് അറിയുവാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട് , പക്ഷെ ….
                                   അന്നൊരിക്കൽ വൈകിട്ട് വന്നുകയറിപ്പോൾ വീട്ടിൽ ആകെ മ്ലാനത -
യാണ് . അലങ്കോലപ്പെട്ട് ,വിങ്ങിപ്പൊട്ടിയ നിലയിൽ മകൾ നടന്നുനീങ്ങുന്നതു  കണ്ടു . ഭാര്യ -
യാണങ്കിൽ തലക്ക് കയ്യുംകൊടുത്തിരിക്കുന്നു . വസ്ത്രം മാറുന്നതിനു മുമ്പുതന്നെ  ഭാര്യ
തുടങ്ങിക്കഴിഞ്ഞു ഏങ്ങലടിയും മൂക്കുപിഴിയലും !ഏതായാലും അത്താഴംകഴിഞ്ഞു കിടപ്പറ-
യിൽ   എത്തിയപ്പോഴേ സംഭവത്തിൻ്റെ പൂർണ്ണവിവരം കിട്ടിയുള്ളൂ .
                                     ഭാര്യ എന്തോ കാര്യത്തിന് മുറിയിൽ ചെന്നപ്പോഴാണ് കണ്ടത് ,മകൾ
കൈകൊണ്ട്‌ ജനാലയിലൂടെ എന്തോ ആംഗ്യം കാണിക്കുന്നു . അമ്മയെ കണ്ടപ്പോൾ ഒന്നും
അറിയാത്തവളെപോലെ അവൾ മാറിക്കളഞ്ഞു . ഭാര്യ ചെന്നു നോക്കിയപ്പോൾ തെക്കെ -
വീട്ടിലെ ചെറുക്കൻ വരാന്തയിൽനിന്നും ഇങ്ങോട്ടു ആംഗ്യം കാണിക്കുന്നു . ഭാര്യയെ കണ്ട -
പാടേ അവൻ പെട്ടന്നു മാറിക്കളഞ്ഞു . ദേഷ്യവും സങ്കടവും നിരാശയുമെല്ലാം ഒപ്പം ഭാര്യക്ക് -
അനുഭവപ്പെട്ടത്രെ !. കൈയിൽ കിട്ടിയതു ഒരു കുടയാണ് ;കൊടുത്തു മകളുടെ മുതുകത്തും -
ദേഹത്തും അഞ്ചാറടി . കാര്യം അവിടംകൊണ്ടും തീർന്നില്ല ; ഭാര്യ അടുത്ത വീട്ടിൽച്ചെന്നു
അവരെ പുലഭ്യം പറയുകകൂടി ചെയതു . ഏതായാലും കൂടുതൽ ബഹളം കൂടാതെ ദിവസങ്ങ-
ൾ  ശാന്തമായാണ്‌  പിന്നിട്ടിരുന്നത് .
                                       ആയിടെ  മകൾ ഒറ്റപ്പെട്ട ജീവിതമാണ് ; അധികം സംസാരമില്ല ;
വായനതന്നെ . 'അമ്മ പറയുമ്പോൾ വല്ലജോലിയും എടുത്തെങ്കിലായി ,തെക്കുവശത്തെ
ജനാലയിലേക്ക്തന്നെ അവൾ നോക്കാറില്ല . ഏതായാലും കുറച്ചുദിവസത്തക്ക്  ആ കാമുക-
ൻ  പയ്യനെ നേരെചൊവ്വേ  ഒന്നു കാണാൻപോലും എനിക്കവസരമുണ്ടായില്ല .
                                        അന്ന് ഭാര്യയെ , വളരുന്ന പെൺകുട്ടികളുടെ മനഃശാസ്ത്രം പറഞ്ഞു
മനസിലാക്കുകയുണ്ടായി . കൗമാരപ്രേമത്തിന് വലിയ വില കല്പിക്കരുതെന്നും ; ഇനി  നാളെ
മറ്റൊരു ചെറുപ്പക്കാരനെ  കാണുമ്പോൾ ,അവനിൽ കമ്പംജനിക്കും ,ഇതൊക്കെ  പ്രായ -
സഹജമാണ് . നേരിയ തോതിലുള്ള ശാസനകുളും നയിക്കലും മാത്രം മതി ;രണ്ടുനാൾ കഴി -
യുമ്പോൾ ഈ  പ്രേമരോഗം  താനെ മാറും . അതല്ല  നീ  ഇക്കാര്യം പെരുപ്പിച്ചു പെരുമാറിയാൽ
#3
,നിന്നെ ധിക്കരിക്കാൻ മാത്രമായെങ്കിലും  ഒരു രാഗവുമില്ലങ്കിലും അവനെ കയറി പ്രേമിച്ചു -
കളയും . കണ്ടില്ലായെന്ന് നടിക്കയാകും നല്ലത് . ഇപ്പോൾത്തന്നെ മോൾ വിഷമത്തിലായിട്ടുണ്ട്.
15 വയസ്സാകുന്നതിനു മുമ്പ് തുടങ്ങിയ പുതുപ്രേമം ,അച്ഛനുംകൂടി  അറിഞ്ഞല്ലോ ;ഈ 'അമ്മ -
കാരണമാണിത് ; അതിനാൽ  ഇനി പ്രേമിച്ചിട്ടുതന്നെ കാര്യം എന്നൊക്കെ അവൾ
വിചാരിക്കുമോ ? എന്തോ ?. മനസ്സിന്റെ വളർച്ചയുടെ ഒരു ഘട്ടമാണിത് . നീ വെറുതെ ഇങ്ങനെ
വിവേകമില്ലാതെ ബഹളം കൂട്ടിയാൽ മോശം നമുക്കുതന്നെ .
                                   ഏതായാലും സംഭവരഹിതമായി മാസങ്ങൾ തന്നെ കഴിഞ്ഞിരിക്കണം .
മകൾ പ്രസന്നവതിയായിതുടങ്ങി . അമ്മയും അവളെ അങ്ങനെ  ശ്രദ്ധിക്കാറില്ല . മകളാണെ-
ങ്കിൽ വായനയും പഠിത്തവും തന്നെ ,രാത്രി വൈകുവോളം വായന തന്നെ .  അമ്മയ്ക്
സന്തോഷമായി ;എനിക്ക് സ്യൈരവും .'അമ്മ ഇടയ്ക് കാപ്പിയിട്ടുകൊടുക്കും.പരീക്ഷ അടുത്തു 
വരുന്നു .മകൾ പഠിത്തവും എഴുത്തുംതന്നെ .എന്താണാവോ ഇത്രയധികം എഴുതിക്കൂട്ടുന്നത്?                                                         
                                      അന്ന് രാത്രി പതിനൊന്നരയായപ്പോൾ ഭാര്യ ,മകളുടെ മുറിയിലേക്ക്
പോകുന്നതു കണ്ടു .മകൾ കട്ടിലിൽ കിടന്നുകൊണ്ട് ഉറങ്ങിപോയിരിക്കുന്നു .ലൈറ്റ് അണച്ചി-
ട്ടുമില്ല . 'അമ്മ കുറേനേരം മകളുടെ കിടപ്പ് നോക്കി നിന്നു . വായിച്ചു വായിച്ചുറങ്ങി പോയതാ -
യിരിക്കും . ബെഡ്ഷീറ്റെടുത്ത പുതപ്പിക്കാൻ നേരത്താണ് മകളുടെ മാറത്തു കിടന്ന ഷീറ്റ് -
പേപ്പർ കണ്ടത് . പേപ്പർ എടുത്തു നിവർത്തി നോക്കി . അമ്മയ്ക്കു രാത്രി കണ്ണുപിടിക്കില്ല ;
വളരെ സൂക്ഷിച്ചു നോക്കിയപ്പോളാണ് അതൊരു എഴുത്താണ് എന്നു മനസ്സിലായത് .
അമ്മയുടെ കരളൊന്നുപിടച്ചു ,മടക്കി പിടിച്ച് ,ലൈറ്റ് അണച്ചു . എഴുത്ത് പകൽ വായിക്കാ-
മെന്നു കരുതി സ്വന്തം തലയിണക്കടിയിൽ തിരുകി . രാവിലെതന്നെ മടക്കിയ പേപ്പർ എടുത്തു -
നോക്കിയപ്പോൾ 'അമ്മ ഞ്ഞെട്ടിപ്പോയി -ഒരു പരീക്ഷപേപ്പറാണ് -.നിരാശയും സംശയവും
നിറഞ്ഞ ഭാര്യക്കും ആകെ സംശയമായി ..ഒരുപക്ഷേ മകളെ , വെറുതെ  സംശയിച്ചതായിരി-

ക്കാം .                                                                                                          *
                                     പക്ഷേ ,മറ്റൊരിക്കലാണ് ഭാര്യ ശരിക്കും തകർന്നുപോയതു . പതിവായി
മകൾ വെളുപ്പിന് എണീക്കുന്നു ,പഠിക്കുന്നു ,എഴുതുന്നു ,ബാത്‌റൂമിൽ പോകുന്നു . ഇവൾ
എന്തോ പരിപാടി ഒപ്പിക്കുന്നുണ്ട് ;ഭാര്യക്കും വാശിയായി ; ഈ നശിച്ചവൾ കാരണം ആകെ
നാണക്കേടാകുമെന്നു തോന്നുന്നു .
                                     അന്നുരാവിലെ മകൾ എണീറ്റനേരം തന്നെ ഭാര്യയും എണീറ്റു . അടുക്ക -
ളയിൽ തീ പിടിപ്പിച്ചു കലത്തിൽ വെള്ളമെടുത്തു വച്ചിട്ടു 'അമ്മ പുറത്തേക്കു ഇറങ്ങി .
തെക്കുവശത്തു മതലിനരുകിൽ നിൽക്കുന്ന ഒട്ടുമാവിൻ തൈയുടെ ,പന്തലിച്ച ഇരുട്ടിൽ
അങ്ങുമിങ്ങും ശ്രദ്ധിച്ചു നിന്ന 'അമ്മ സ്തംഭിച്ചുപോയി .മതിലിനപ്പുറത്തുനിന്നു ഒരു വിളി
“ഹി …….ഹാലോ ..”
ഭാര്യക്ക് ഒന്നും മനസ്സിലായില്ല ;അങ്ങുമിങ്ങും നോക്കുന്നതിനിടയിൽ ,അപ്പുറത്തു് ഒരു
ഇരുണ്ട തല രൂപം .
“ഹി ... ജയേ ..ജയേ ..”
#4
സമനില വീണ്ടടുത്ത ഭാര്യ ,കയ്യിലിരുന്ന ചൂലുമായി ചീറി ...
“എന്താടാ ...ആരാടാ അപ്പുറത്തു് ……..നായിന്റെ മോനെ ……..
                                       മതിലിനപ്പുറത്തു് ആരോ ഓടിമറയുന്ന കാലൊച്ചകേട്ടു . അപ്പുറത്തെ
കോളേജ്കുമാരനായിരിക്കും ...അവന്റെ ഒരു പുലർകാല പ്രണയം ………
മുറിയിലോട്ട്  വന്നുകയറിയതും കൊടുത്തു മകളുടെ മുതുകത്ത് ചൂലുകൊണ്ട്‌ ..അവളുടെ
ഒരു പഠിത്തം !!..
                                        അന്ന് പ്രാതൽ കൂടാതെ ജോലിക്ക് പോകേണ്ടിവന്നു . ഭാര്യ ,മകളെ
പറയാത്തതൊന്നുമില്ല . അടിച്ചടിച് ഭാര്യയുടെ കൈ , തളർന്നു എന്ന് തോന്നുന്നു . ഇന്ന്
കാപ്പിയും ഇല്ലാ ,കടിയും ഇല്ല …...മകളോടെന്തു പറയാനാണ് ...ഓഫിസിൽ പോകാൻനേരം
മകളോട് പറഞ്ഞു
“ജയമോളെ ...നീ ചെറുപ്പമാണ് .ഇപ്പോൾ പഠിക്കേണ്ട സമയമാണ് ;പാഠങ്ങൾ പഠിക്കാതെ
വേറെ പരീക്ഷണത്തിന് നടന്നാൽ പഠിക്കാൻ പറ്റില്ല ….”
ഒന്നുംപറയാതെ തല കുമ്പിട്ടുനിന്നു മകൾ !!.പ്രകൃതിതന്നെ ഇതിനൊരു പ്രതിവിധി യുണ്ടാക്കും
ക്ഷമിക്കുക തന്നെ ..
                                            ഏതായാലും പെൺകുട്ടികളുടെ മനഃശാസ്ത്രം അച്ഛനമ്മമാർ
അറിഞ്ഞിരിക്കുന്നതു എത്ര നല്ലതാണന്ന് കാലം തെളിയിച്ചു ...അക്കൊല്ലം  9-thൽ തോറ്റ
ജയമോൾ ,പിറ്റേക്കൊല്ലം നന്നായി പാസ്സാകുകയും അമ്മയുമായി സ്നേഹം സമ്പാദിക്കയും
ചെയ്‌തു .പ്രേമമെല്ലാം അവൾ മറന്നുപോയി . യുവതിയായി മാറിക്കൊണ്ടിരിക്കുന്ന മകൾക്
'അമ്മ എന്നും ഒരു താങ്ങാണ് . S S L C ക്ക്   ഉയർന്ന മാർക്കോടെ  പാസ്സാകുകയും കോളേജി-
ൽ ചേരുകയും ചെയ്‌തു .പുതിയപുതിയ അനുഭവങ്ങളും മേച്ചിൽസ്ഥലങ്ങളും തേടുന്ന
മനസ്സുമായി മകൾക് ഇതാ പുതിയൊരു പ്രേമരോഗം ...അതോ ..പഴയവൻതന്നെയോ ..?..
                                            ഒരു പെൺകുട്ടിയുടെ പിതാവായാൽ എന്തല്ലാം സഹിക്കണം !!
താനും ഭാര്യയെപോലെ പെരുമാറിയിരുന്നങ്കിൽ എങ്ങിനെയല്ലാം ജീവതം തിരിഞ്ഞേനെ !!..
പെൺകുട്ടികൾ വല്ല പരദേശികളേയും സ്‌നേഹിക്കും ...കുറേകഴിയുമ്പോൾ മറ്റു വല്ലവരെയും
സ്നേഹിക്കും ...കുറേനാൾ അയാളെ മാത്രം മതി വിവാഹത്തിനൊന്നുംപറഞ്ഞു നടക്കും …
പിന്നെ കുറേനാൾ ഇയാളില്ലാതെ ജീവിക്കാൻ വയ്യ എന്നുംപറഞ്ഞു നടക്കും ...പെണ്മക്കളുള്ള
മാതാപിതാക്കൾ തിന്നുന്ന തീയ്ക് കയ്യുംകണക്കുമില്ല . ഏതെങ്കിലും ഒരുത്തൻറ്റകൂടെ
വിവാഹം ചെയ്‌തയ്ക്കും വരെ അവർക്കുണ്ടോ ഒരു സ്വസ്‌തത ……
                                          ഞാനെഴുത്തിനെ പറ്റിയും മകളെപ്പറ്റിയും കൂടുതൽ ശ്രദ്ധിക്കാനേ
പോയില്ല . എന്റ്റെ മകൾ അനുഭവിച്ചറിഞ്ഞ ജീവിതത്തിൻ്റെ മറ്റൊരു വശത്താണിപ്പോൾ !!
കോളേജിലാണെങ്കിൽ ആൺകുട്ടികളുമായി കൂടുതൽ ഇടപഴുകാൻ ധാരാളം അവസരം !!.
തെറ്റ് ,തെറ്റാണെന്നും ഇന്നതു ശരിയാണെന്നും അവൾക്കറിയാം . കഴിഞ്ഞ കൊല്ലങ്ങളിലെ
മകളുടെ പഠിപ്പിന്റെ ഉയർച്ച കാണിക്കുന്നതതാണ് . കഴിഞ്ഞ തവണ സംഭവിച്ചതുപോലെ
ഈ  പ്രേമരോഗത്തിൽനിന്നും രക്ഷപെട്ടു ജീവിക്കാൻ ശക്തി നേടുമെന്നും തനിക്കറിയാം .
#5
അതാണ് അല്പസ്വല്പം മനഃശാസ്ത്രം അറിഞ്ഞാലുള്ള ആശ്വാസം  .
                                         കോളേജിൽനിന്നും മകൾ വന്നതു പുതിയൊരു വിശേഷത്തോടെ-
യാണ് . study tour ന് പോകുന്നെന്നും അവൾക്കും പോകണമെന്നും . 'അമ്മ ഒന്നും മിണ്ടാതെ
നിൽക്കയാണ് . അമ്മയ്ക്കു മനസ്സിലായി  study tour എന്നുംപറഞ്ഞവൾ പോകുന്നതു
എഴുത്തയച്ച പയ്യന്റെ മാറിലേക്കായിരിക്കുമെന്ന് . എടുത്ത വായയ്ക്കു ഭാര്യപറഞ്ഞു ..
“വേണ്ട ..വേണ്ട ..tour കൂടാതുള്ള study മതിയെടി  നിനക്ക് …”
“ഈ  അമ്മയ്ക് എന്താ .?..എന്റ്റെ ക്ലാസിലുള്ള എല്ലാ പെൺകുട്ടികളുമുണ്ട് ..”
“അതെ അതെ ...എടി ജയമോളെ ..നീ .അച്ഛൻ്റെ പുന്നാരമോളല്ലേ ...നിന്നെ എനിക്ക്അറിയാ-
മെടി ...tour കൂടാതെ പഠിച്ചാൽമതി ..”
“അച്ഛാ ,..ഈ . അമ്മയെകൊണ്ട്  ഞാൻ തോറ്റു ..ഈ ..അമ്മയ്ക്കൊന്നുമറിയല്ല .;ഞാൻ
tour പോട്ടെ അച്ഛാ …”
                                        ഒന്നും പറയാൻ തോന്നിയില്ല ... ദൈവമെ ..പെണ്ണിന്റ മനഃശാസ്ത്രം
പെണ്ണിന് മാത്രമെ അറിയാൻപറ്റൂ . വല്ല അബദ്ധവും പിണഞ്ഞാൽ ..മയത്തിനു മകളോട്
പറഞ്ഞു
“ജയമോളെ  നീ  അമ്മയെത്തന്നെ  പിടിച്ചോ ...അമ്മയെ സമ്മതിപ്പിക്കാൻ നോക്ക് …”
ഞാനൊന്ന് ആലോചിക്കട്ടെ .!..
                                          ഈ അവസരത്തിൽനിന്നു  തൽക്കാലം ഒഴിഞ്ഞു നിൽക്കാൻ
കഴിഞ്ഞു . ഇനിയും  മകളെ നേരിടേണ്ടിവരുമെന്ന്  അറിയാമായിരുന്നു . മകൾക് വന്ന പ്രേമ -
ലേഖനം കയ്യിൽ വച്ചുകൊണ്ട്  ഭാര്യ study tour ന്  സമ്മതിക്കാൻ യാതൊരു വഴിയുമില്ല ….
                                           പക്ഷേ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ നടന്നതു . ഭാര്യ ,മകൾ-
ക്ക് സൈഡ്നിന്നു ; ജയമോൾ  study tour ന് പോകുകയും ചെയ്‌തു . മകൾ  tour ൽ ആയിരു-
ന്നപ്പോൾ പലപ്പോഴും അത്ഭുതം കൊണ്ട് ഞാൻ സ്തംഭിച്ചുനിന്നിട്ടുണ്ട് ;എന്ത് രഹസ്യം
പറഞ്ഞാണ് ജയമോൾ അമ്മയെ വശത്താക്കിയതെന്ന് . എന്തുമാകട്ടെ ഭാര്യയെ അങ്ങിനെ
കളിപ്പിച്ചുപോകാൻ ജയ്മോൾക്ക് പറ്റില്ലാന്ന് തന്നെയാണ് മനസ്സ് പറഞ്ഞു കൊണ്ടിരുന്നതു .
ഏതായാലും ജയമോൾ വരട്ടെ ,അവളോട്തന്നെ ചോദിക്കാം .  …
                                             ജയമോളോട് ചോദിക്കേണ്ടിവന്നില്ല ;ഒരുദിവസം വൈകിട്ട് പത്രം -
വായനയിൽ മുഴുകിയിരിക്കുമ്പോൾ വീടിനുമുന്പിൽ ഒരു കാർ വന്നുനിന്നു . ആരാണെന്നു
നോക്കാൻ എണീറ്റപ്പോൾ ഭാര്യയും മുമ്പോട്ടു വന്നു .ഗേറ്റ് തുറന്നുവരുന്ന മകളെയും കൂടെയു-
ള്ള യുവാവിനെയും കണ്ടപ്പോൾ മനസ്സ് മടിച്ചുനിന്നു ...ആകെ സ്തംഭിച്ചു ….എന്താണിത് …?
                                              പാദംതൊട്ടു വന്ദിക്കാൻ കുനിഞ്ഞുനിന്ന മകളെ നോക്കി ,
തന്നോടായി ഭാര്യ പറഞ്ഞു
“എന്താണ് അങ്ങിനെതന്നെ നിന്നുപോയതു ...അവളെ എണീപ്പിച്ഛ് അനുഗ്രഹിക്കുക …”
                                               നിശ്ശബ്ദനായി ഭാര്യയുടെ കണ്ണുകളിലേക്ക് നോക്കി ……
കാൽക്കൽ ഇരുന്നിരുന്ന മകളെ പിടിച്ചുയർത്തി .
#6 
“ജയമോളെ …”
മകളാണീറ്റ ഉടനെ തൻ്റെ കാൽതൊട്ടു വന്ദിച്ച യുവാവിനെ നോക്കി ജയ്മോൾ പറഞ്ഞു
“അച്ഛാ ഞങ്ങളെ അനുഗ്രഹിക്കണം ..” മകൾ തൻ്റെ മുഖഭാവം ശ്രദ്ധിച്ചുനിന്നു …
“ഞങ്ങൾ വിവാഹിതരായി …”  യുവാവ് തുടർന്നു …”രജിസ്ട്രാർ ഓഫീസിൽ വച്ച് .,ഇന്ന്
രാവിലെ 10 മണിക്കായിരുന്നു ..”
“ഞങ്ങളോട് ക്ഷമിക്കുകയും അനുഗ്രഹിക്കുകയും  വേണം ..”
കണ്ണുകൾ ഈറനണിഞ്ഞിരുന്നു …”ഓ ...അതു നന്നായി ..”
“My congratulations..Mr   Mr…
“Ravindran..”  മകൾ വാചകം മുഴുമിച്ചു .
                                              മകളേയും മരുമകനെയും കൈപിടിച്ച് സ്വീകരണമുറിയിലെക്
ആനയിക്കുമ്പോൾ ഭാര്യയുടെ മുഖത്ത് മിന്നിമറഞ്ഞ മന്ദഹാസത്തിൽ ഞാനും പങ്കുകൊണ്ടു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക