Image

കൊച്ചിയില്‍ ഒരു കോടി വില വരുന്ന രാസലഹരിയുമായി യുവതി പിടിയില്‍

Published on 18 June, 2024
കൊച്ചിയില്‍ ഒരു കോടി വില വരുന്ന രാസലഹരിയുമായി യുവതി പിടിയില്‍

കൊച്ചി: ഒരു കിലോ എംഡിഎംഎയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്.

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പ്പന. ഡല്‍ഹിയില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ്   വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക