Image

വിജയ്‌യുടെ തമിഴക വെട്രി കഴകം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

Published on 18 June, 2024
വിജയ്‌യുടെ തമിഴക വെട്രി കഴകം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടി ലക്ഷ്യമെന്നും അതിനു മുമ്ബ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം.

പാർട്ടി ജനറല്‍ സെക്രട്ടറി എ ആനന്ദാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന തരത്തില്‍ താരത്തിന്റെ ആരാധകർക്കിടയിലും മറ്റും വാർത്തകള്‍ പ്രചരിച്ചിരുന്നു.

പാർട്ടിയുടെ പ്രവർത്തന പദ്ധതികള്‍ ഉടൻ പ്രഖ്യാപിക്കും. ഇതിന് പിന്നാലെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യും. അതുവരെ ഇടക്കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കില്ല. ജൂണ്‍ പത്തിന് വിക്രവണ്ടി മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണക്കില്ലെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക