Image

നടൻ ജസ്റ്റിൻ ടിംബര്‍ലേക്ക് അറസ്റ്റില്‍

Published on 18 June, 2024
നടൻ ജസ്റ്റിൻ ടിംബര്‍ലേക്ക് അറസ്റ്റില്‍

അമേരിക്കൻ നടനും ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ടിംബർലേക്ക് അറസ്റ്റില്‍. ന്യൂയോർക്കിലെ ലോംഗ് ഐലൻഡില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിനെ തുടർന്നാണ് താരം അറസ്റ്റിലായത്.

താരത്തെ വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അമേരിക്കൻ സമയം ചൊവ്വാഴ്ച രാവിലെയാണ് ടിംബർലേക്ക് പൊലീസ് പിടിയിലായത്.

Everything I Thought It Was എന്ന പുതിയ ആല്‍ബത്തിന്റെ പ്രൊമോഷൻ പരിപാടികള്‍ക്കായി താരം ഗ്ലോബല്‍ ടൂ‍ർ നടത്തുന്നതിനിടെയാണ് സംഭവം. അടുത്തയാഴ്ച ന്യൂയോർക്കിലെ മാഡിസണ്‍ സ്ക്വയർ ഗാർഡനിലും ചിക്കാഗോയിലെ യൂണൈറ്റഡ് സെന്ററിലും താരത്തിന്റെ രണ്ട് പരിപാടികള്‍‌ നടത്താൻ നിശ്ചയിച്ചിരുന്നു.

പത്ത് ഗ്രാമി പുരസ്കാരങ്ങളും നാല് പ്രൈംടൈം എമ്മി പുരസ്കാരവും സ്വന്തമാക്കിയിട്ടുള്ള പ്രതിഭയാണ് ജസ്റ്റിൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക