Image

റഷ്യൻ പ്രസിഡന്റ് പുടിൻ ഉത്തര കൊറിയയില്‍

Published on 18 June, 2024
റഷ്യൻ പ്രസിഡന്റ്   പുടിൻ ഉത്തര കൊറിയയില്‍

സോള്‍: പാശ്ചാത്യ രാജ്യങ്ങളുമായുള്ള സംഘർഷത്തിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉത്തര കൊറിയയില്‍ എത്തി. 24 വർഷത്തെ ഇടവേളക്കു ശേമാണ് റഷ്യൻ പ്രസിഡന്റ്  ഉത്തര കൊറിയയില്‍   എത്തുന്നത് . 2000 ജൂലൈയിലാണ് പുടിൻ അവസാനമായി ഉത്തര കൊറിയ സന്ദർശിച്ചത്. 

യുക്രെയ്നിലെ സൈനിക നടപടികള്‍ക്ക് ഉത്തര കൊറിയ നല്‍കിയ പിന്തുണക്ക് റഷ്യൻ പ്രസിഡൻറ് നന്ദി അറിയിച്ചു.

അമേരിക്കൻ ഉപരോധം നേരിടാൻ ഇരുരാജ്യങ്ങളും സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും സന്ദർശനത്തിന് മുന്നോടിയായി ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പുടിൻ പറഞ്ഞു. 24 വർഷത്തിനിടെ ആദ്യമായാണ് പുടിൻ ഉത്തര കൊറിയ സന്ദർശിക്കുന്നത്. പാശ്ചാത്യ നിയന്ത്രണത്തിലല്ലാത്ത വ്യാപാര, പേമെന്റ് സംവിധാനം റഷ്യയും ഉത്തര കൊറിയയും ചേർന്ന് വികസിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക