Image

തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നിന്നും കണ്ടെടുത്തത് അഞ്ച് നാടൻ ബോംബുകൾ

Published on 19 June, 2024
തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നിന്നും കണ്ടെടുത്തത് അഞ്ച് നാടൻ ബോംബുകൾ

തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ ബോംബുകൾ കണ്ടെത്തിയത്.

അഞ്ച് നാടൻ ബോംബുകളായിരുന്നു ഉണ്ടായത്. കച്ചടക്കാരാണ് ബോംബ് ആദ്യം കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർ നടപടികൾ സവീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക