Image

വീണ്ടും ചില കൃഷി വിശേഷങ്ങള്‍(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 19 June, 2024
വീണ്ടും ചില കൃഷി വിശേഷങ്ങള്‍(രാജു മൈലപ്രാ)

മറ്റു പല കാര്യങ്ങളിലുമെന്ന പോലെ കാര്‍ഷിക മേഖലയിലും ഞാനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്- ഇക്കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം തന്നെയാണ് എന്റെ ഭാര്യക്കും.

അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡായിലേക്കും കഴിഞ്ഞ വര്‍ഷം കിടക്കയുമെടുത്തു നടന്നപ്പോള്‍, വാടിത്തുടങ്ങിയ എന്റെ കാര്‍ഷിക മോഹങ്ങള്‍ വീണ്ടും പൂവണിഞ്ഞു.

പോയ വര്‍ഷത്തെ കൃഷി എന്റെ ആഗ്രഹത്തോളം വളര്‍ന്നില്ലെങ്കിലും, അതു കാലം തെറ്റിയ കന്നി സംരംഭമായതുകൊണ്ട് എനിക്കു വലിയ നിരാശ തോന്നിയില്ല. ശുഭ പ്രതീക്ഷയോടെ വിത്തും കൈക്കോട്ടും ഞാന്‍ വീണ്ടും കൈയിലെടുത്തു.

ജനുവരി മാസത്തില്‍ തന്നെ ഞാന്‍ നിലമൊരുക്കി. വിദഗ്ദരായ മലയാളി കര്‍ഷകരില്‍ നിന്നും, ആവശ്യത്തിനുള്ള വിത്തുകളും, ആവശ്യത്തിലേറെ ഉപദേശങ്ങളും കിട്ടി. ഒരു ചാന്‍സ് എടുക്കണ്ട എന്നു കരുതി, 'പ്ലാന്‍ ബി' പ്രകാരം ന്യൂയോര്‍ക്കിലും, ഹൂസ്റ്റണിലുമുള്ള എന്റെ സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ പാവയ്ക്കാ, പടവലങ്ങ, വെണ്ടയ്ക്കാ തുടങ്ങിയവയുടെ നാടന്‍ വിത്തുകളും തപാല്‍ മാര്‍ഗ്ഗം വരുത്തി.

'നമ്മളു കൊയ്യും വയലെല്ലാം
നമ്മുടെതാകും പൈങ്കിളിയേ'
എന്ന പാട്ടും മൂളിക്കൊണ്ടു വിത്തു വിതറി-ഒരു ബലത്തിനു വേണ്ടി, അയലത്തെ സായിപ്പു കാണാതെ ഒരു ചെങ്കൊടിയും നാട്ടി-
എല്ലുപൊടി, മിറക്കിള്‍ ഗ്രോ തുടങ്ങിയ വളങ്ങളും സംഭരിച്ചു. എന്നാല്‍ ഇതിനേക്കാളെല്ലാം മെച്ചം ചാണകപ്പൊടിയാണെന്ന്, കാര്‍ഷികരംഗത്ത് മികവു തെളിയിച്ചിട്ടുള്ള എന്റെ യുവസുഹൃത്ത് സജി കരിമ്പന്നൂരിന്റെ ഉപദേശം സ്വീകരിച്ച് ഞാന്‍ ചാണകം അന്വേഷിച്ചിറങ്ങി.

ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വയലുകളില്‍ വലിയ യമണ്ടന്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നതു കണ്ടിട്ടുണ്ട്. എല്ലാത്തിനേയും കയറൂരി വിട്ടിരിക്കയാണ്- അവറ്റകളുടെ പിന്നാലെ ഒരു ബക്കറ്റുമായി നടന്ന് ചാണകം ശേഖരിക്കാമെന്നു വെച്ചാല്‍ തഴി ഉറപ്പ്. ഇനി അഥവാ തൊഴി കിട്ടിയില്ലെങ്കില്‍ത്തന്നെയും, 'ഗണ്‍ കണ്‍ട്രോള്‍' കാര്യമായി നടപ്പിലാക്കാത്ത ഫ്‌ളോറിഡയിലെ പശു ഉടമയുടെ വെടി ഉറപ്പ്.

അങ്ങിനെയിരുന്നപ്പോഴാണ്, ഇവിടെ വന്നു പരിചയപ്പെട്ട സുഹൃത്ത്, സുനില്‍ വല്ലാത്തറ, സാധനം 'ഹോം ഡിപ്പോ' യില്‍ അവയിലബിളാണെന്നുള്ള കാര്യം പറഞ്ഞത്.
ഒ്ട്ടും സമയം കളയാതെ 'ഹോം ഡിപ്പോ'യിലേക്കു വെച്ചു പിടിച്ചു. അവിടെ ചെന്നപ്പോഴാണ് 'ചാണകം' എന്നതിന്റെ ഇംഗ്ലീഷ് വാക്ക് എനിക്കറിയില്ല എന്ന ബോധം ഉണ്ടായത്.

കൗ ഫെര്‍ട്ടിലൈസര്‍, കൗ കംപോസ്റ്റ് തുടങ്ങിയ വാക്കുകളൊക്കെ പരീക്ഷിച്ചെങ്കിലും വിജയം കണ്ടില്ല-പശുവിന്റെ വിസര്‍ജ്ജനത്തിനാണല്ലോ ചാണകം എന്നു പറയുന്നത്. ആ വഴിയൊന്നു പരീക്ഷിച്ചാലോ എന്നു തോന്നി.
തേടിയവള്ളി കാലില്‍ ചുറ്റിയെന്നു പറഞ്ഞപോലെ, കാണാനഴകുള്ള ഒരു കറമ്പി സെയില്‍സ് ഗേള്‍ അതുവഴി വന്നു.

'മെ ഐ ഹെല്‍പ് യൂ?'-എന്തൊരു വിനയം! ഞാനൊന്നു പരുങ്ങി- അപ്പോഴാണ് അവരുടെ പിന്‍ഭാഗം എന്റെ ശ്രദ്ധയില്‍ പെട്ടത്-പത്ത് 'ഹണിറോസുമാര്‍' ഒരുമിച്ചു നിന്നാല്‍ പോലും അവളുടെ ഏഴയിലത്തു വരില്ലാ. കേരളത്തിലായിരുന്നെങ്കില്‍ സ്വര്‍ണ്ണക്കടയുടേയും, തുണിക്കടകളുടേയും ഉദ്ഘാടനത്തിനു പോയി ഇവള്‍ക്കു കോടികള്‍ സമ്പാദിക്കാമായിരുന്നല്ലോ എന്നു മനസ്സില്‍ പറഞ്ഞു.
'I need cow-?'
'What ?'
അവളുടെ പിന്‍ഭാഗത്തേക്കു ചൂണ്ടിക്കൊണ്ട്, 'I need Cowshit'.
അതിനു കിട്ടിയ മറുപടി കേട്ട്, മരിച്ചു പോയ എന്റെ മാതാപിതാക്കളുടെ ആത്മാക്കള്‍ പോലും എന്നെ ശപിച്ചു കാണും.

അതിനിടയില്‍ എന്റെ കൃഷിമോഹം അറിഞ്ഞ ഒരു സുഹൃത്ത്, ഒരു കപ്പത്തണ്ടും, വാഴവിത്തും സ്മ്മാനിച്ചു.

'നല്ല ഒന്നാന്തരം കപ്പയാ- പുഴുങ്ങിത്തിന്നാല്‍ നല്ല ഏത്തക്കായുടെ രുചിയാ-' തന്റെ കപ്പയുടെ മഹാത്മ്യത്തെ അയാള്‍ വര്‍ണ്ണിച്ചു.
'എന്നാല്‍പ്പിന്നെ ഇത്ര കഷ്ടപ്പെടാതെ, ഏത്തക്കാ വാങ്ങി കഴിച്ചാല്‍പ്പോരേ?'- എന്നു ഞാന്‍ ചോദിച്ചത് അയാള്‍ക്കത്ര പിടിച്ചില്ല.

പാവലും, പടവലവും മുളയ്ക്കുന്നതിനു മുമ്പുതന്നെ, അവര്‍ക്കു പടര്‍ന്നു പന്തലിക്കുവാന്‍ വേണ്ടി, എന്റെ ആരോഗ്യ പരിമിതിയില്‍ നിന്നുകൊണ്ട്, ഞാനൊരു 'സോമാലിയന്‍' പന്തലൊരുക്കി.
ഞാന്‍ കൃഷിയിറക്കിയ മാര്‍ച്ചു മുതല്‍ ഇതുവരെ ഈ പ്രദേശത്ത് ഒരു തുള്ളി മഴ പെയ്തിട്ടില്ല.
ഏതായാലും നനഞ്ഞിറങ്ങി-രാവിലെയും വൈകീട്ടും ചിലപ്പോള്‍ നട്ടുച്ചക്കും ചെടിക്കു വെള്ളമടിച്ചു.
'ഉച്ചസമയത്തു ചെടിക്കു വെള്ളമൊഴിക്കരുത്'-ഭാര്യയുടെ ഉപദേശം-
'അതെന്താ?'
'സൂര്യപ്രകാശത്തില്ലലേ ചെടികള്‍ ഭക്ഷണം പാകം ചെയ്യുന്നത്. ആ സമയത്ത് വെള്ളം ഒഴിച്ചാല്‍ ചെടികള്‍ വാടിപോകും-'
' പിന്നെ-ഉച്ച സമയത്തു ചെടികള്‍ പൊറോട്ടയടിക്കുകയല്ലേ? `ഒന്നു കേറിപ്പോടി-' ഭാര്യയുടെ ഉപദേശം ഞാന്‍ ചവറ്റു കുട്ടയിലെറിഞ്ഞു-
ഒരു ദിവസം രാവിലെ സുഹൃത്ത് സണ്ണി കോന്നിയൂര്‍ ന്യൂയോര്‍ക്കില്‍ നിന്നും വിളിച്ചു-
'രാവിലെ എന്നാ പരിപാടി?' പതിവു കുശലാന്വേഷണം-
'വെള്ളമടിക്കുകയാ-' എന്റെ പൊന്നളിയാ-അതിരാവിലെ തുടങ്ങിയോ-കൂമ്പു വാടിപ്പോകും-'
ചെടിക്കു വെള്ളമടിച്ചുകൊണ്ടിരുന്ന എന്റെ മറുപടി ദുര്‍വ്യാഖ്യാനിക്കപ്പെട്ടു.

ഇതിനിടയില്‍ ഒന്നുരണ്ടു ഉണക്ക വെണ്ടായ്ക്കായുടേയും, രണ്ടു മൂന്നു മുന്തിരിങ്ങാ വലുപ്പത്തിലുള്ള തക്കാളിയുടേയും ഒരു ഫോട്ടോ എടുത്ത് എന്റെ ഭര്‍ത്താവിന്റെ കൃഷി, എന്ന ക്യാപ്ഷനോടു കൂടി ഫേസ്ബുക്കില്‍, ഞാനറിയാതെ ഭാര്യ പോസ്റ്റു ചെയ്തു.

അതിനടിയില്‍ ചില സാമൂഹ്യവിരുദ്ധര്‍ അശ്ലീല കമന്റുകള്‍ ഇട്ടു.
വാഴത്തൈ തന്നവന്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ വിളി തുടങ്ങി- വാഴ കിളിച്ചോ, കുലച്ചോ തുടങ്ങിയ ചോദ്യങ്ങള്‍-

അയാള്‍ വീണ്ടും വിളിച്ചപ്പോള്‍, ഞാന്‍ നിരാശ കലര്‍ന്ന അരിശത്തില്‍ പറഞ്ഞു-

'വാഴ കുലച്ചു-
കുറച്ചു പഴുപ്പിച്ചു
കുറേ പുഴുങ്ങി-
ബാക്കിയുള്ളത് വറുത്ത് ഉപ്പേരിയാക്കി വെച്ചിരിക്കുകയാ ഓണ സദ്യക്ക് വിളമ്പുവാന്‍-'
അതോടു കൂടി ആ സുഹൃത്ബന്ധത്തിനു തിരശ്ശീല വീണു-

'കണ്ണീരോടെ വിതക്കുന്നവന്‍, ആര്‍പ്പോടെ കൊയ്യും' എന്നാണ് തിരുവചനമെങ്കിലും, ഞാന്‍ ആര്‍പ്പോടെ വിതച്ചത് കണ്ണീരോടെ പിഴുതു കളഞ്ഞു-
മതി മക്കളെ മതി
ഇനി ഈ പണിക്കു ഞാനില്ല.
ഓരോരുത്തര്‍ക്ക്, ഓരോ പണി പറഞ്ഞിട്ടുണ്ട്-അതിനപ്പുറത്തേക്ക് കടന്നാല്‍ പണി കിട്ടും.
 

Join WhatsApp News
Showman 2024-06-19 14:43:29
വേണ്ടാത്തിടത്തൊക്കെ എന്തിനാ നോക്കാൻ പോകുന്നത്. കേരളത്തിൽ ആയിരുന്നെകിൽ അകത്തായേനെ. 'സമ്പത്ത് കാലത്തു തൈ പത്തു വെച്ചാൽ, ആപത്തു കാലത്തു കാ പത്തു തിന്നാം.' ഹണി പത്തു പുത്തൻ ഉണ്ടാക്കട്ടെ. അതിൽ അസൂയപ്പെട്ടിട്ടു കാര്യമൊന്നുമില്ല. അവരുടെ ഷോ ഉടൻ അമേരിക്കയിൽ വരുന്നുണ്ട്. പോയി കാണാൻ മറക്കരുത്.
നാരദൻ 2024-06-19 17:30:41
WELCOME to FLORIDA. ഫ്‌ലോറിഡയിൽ പലതും വിളയും; ഫേസ് ബുക്കിൽ കുശുമ്പും. ചൊറിയൻ ഫ്രെണ്ട്സിനെ ഒഴിവാക്കനാണോ, അയൽക്കാരൻറ്റെ ആണെങ്കിലും; പടവലങ്ങ, തെങ്ങ്, മാവ് ...ഇവയുടെ ഒക്കെ പടം ഫ്.ബിയിൽ ഇടണം. മാവിന് മല്ലിക രോഹിണി, ഹണിറോസ് എന്നൊക്കെ പേരും ഇടണം. കുശുമ്പും കഷണ്ടിയും മർക്കട മുഷ്ടിയും സിംഗിൾ എലിജിബിൾ മലയാളി ധുർക്കിളവന്മ്മാരും ഒക്കെ അൺഫ്രൻഡ് ചെയ്തു പോകും. പ്രഷർ, ഷുഗർ, ഒക്കെ ഉണ്ടോ എന്ന് ചോദിച്ചാൽ കാര്യമായി ഒരു അസുഖവും ഇല്ല എന്നുകൂടി പറഞ്ഞാൽ കുറെ കിളവൻമ്മാർ കൂടി വിട്ടുപോകും. സുനിൽ, സജി ഒക്കെ നല്ല യുവാക്കൾ. അവരുമായി കൂട്ട് ചേർന്നാൽ നമ്മൾക്കും ചെറുപ്പം എന്ന് തോന്നും. -നാരദൻ *try not to go for holy cowdung. Get Horse dung from Horse Farm.
Floridian 2024-06-19 18:04:39
ഏതായാലും ആ വെണ്ടക്കായുടെയും തക്കാളിയുടെയും ഫോട്ടോ മത്സരത്തിനു അയക്കൂ. ചിലപ്പോൾ കർഷക ശ്രീ അവാർഡ് കിട്ടും. ഇപ്പോൾ കൺവെൻഷൻ കാലമല്ലേ. അവാർഡുകൾ വാരിക്കോരി കൊടുക്കുന്നുണ്ട്. ഒന്ന് പരീക്ഷിച്ചു നോക്കൂ.
അളിയന്റെ പടവലങ്ങ 2024-06-19 19:23:42
മത്ത കുഴിച്ചിട്ടാൽ അവക്കാഡൊ കിട്ടുമോ മൈലപ്ര!ന്യൂയോർക്കിൽ എങ്ങാനും കിടന്നിരുന്നെകിൽ ഈ പണി കിട്ടുമാരുന്നോ?
Sudhir Panikkaveetil 2024-06-19 19:31:55
എല്ലാരും പാടത്ത് പച്ചക്കറി നട്ടു. രാജുസാർ അദ്ദേഹത്തിന്റെ പാടത്തു പച്ചക്കറിക്കൊപ്പം സ്വപനവും നട്ടു.അതുകൊണ്ട് അദ്ദേഹത്തിന് വിളഞ്ഞത് നൂറു മേനി. സർഗ്ഗസൃഷ്ടിക്കൊപ്പം പച്ചക്കറി കൃഷിയും ." മത്ത പൂത്തതും കാ പറിച്ചതും കറിക്കരച്ചതും നെയ്യപ്പം ചുട്ടതും നീ അറിഞ്ഞോടി അടുത്ത വീട്ടിലെ കറുത്തപെണ്ണേ മീനാക്ഷി എന്നുകൂടി പ്രതീക്ഷിച്ചു. രാജുസാറിന്റെ രചനകൾ അതിലെ വിശേഷം അനുസരിച്ച് പല ശാഖകളായി തിരിഞ്ഞു വായനക്കാരനെ എപ്പൊഴും രസിപ്പിക്കുന്നവയാണ്. . ഹോം ഡിപ്പോയിലെ കറുത്ത പെണ്ണ് ആ മീനാക്ഷി ആയിരിക്കുമോ?
Honey Bee 2024-06-20 00:16:04
കേരളത്തിന്റെ തനതു സംസ്കാരം അമേരിക്കയിൽ പ്രചരിപ്പിക്കുവാൻ മന്ത്രിമാർ വീണ്ടും വരുന്നെന്നു കേട്ടു. ഹണി റോസിനെകൂടി കൊണ്ട് വരണം. കട ഉൽക്കാടനത്തിനു വരുന്ന അവരുടെ ചന്തി പ്രദർശനം കാണുവാൻ കൂടുന്ന ജനബാഹുല്യംa കണ്ടാൽ മതി, ഇന്നത്തെ കേരളീയന്റെ തനത് സംസ്ക്കാരം മനസിലാക്കുവാൻ. ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ.
Kuruvilla Kuruvilla 2024-06-20 02:49:30
കഥയിലെ കാര്യമല്ല... നർമ്മബോധമാണ് എന്നെ ആകർഷിച്ചത്. നിരാശനാകരുത്.. എവിടെയും കര്ഷകരിലാണു് പ്രതീക്ഷ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക