Image

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

Published on 19 June, 2024
ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി:  ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇതേ  തുടർന്ന് ചൊവ്വാഴ്ച മുംബൈ വിമാനത്താവളത്തില്‍ വിമാനം  ഇറക്കിയതായി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്.

എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറക്കിയതായി ഇൻഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E 5149 വിമാനത്തിനാണ് ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. മുംബൈയില്‍ ലാൻഡ് ചെയ്ത ഉടനെ വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോവുകയും ആവശ്യമായ സുരക്ഷ പരിശോധന നടത്തുകയും ചെയ്തു.

വാരണാസി, ചെന്നൈ, പട്‌ന, ജയ്പൂർ തുടങ്ങിയ വിമാനത്താവളങ്ങളിലും കഴിഞ്ഞ ദിവസം ബോംബ് ഭീഷണി ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക