കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റാവുന്നത്.
അതേസമയം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നുണ്ട്. വര്‍ഷങ്ങളായി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഇടവേള ബാബു ഇത്തവണ മല്‍സരത്തിനില്ല എന്ന പ്രത്യേകതയുമുണ്ട്.
സിദ്ദീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്.
ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക.