Image

മുസ്‌ലിംകൾ എന്ന വ്യാജേനെ ചെന്ന് ബലിയറുക്കാൻ വച്ച ആടുകളെ രക്ഷിച്ച് ജൈനർ

Published on 19 June, 2024
മുസ്‌ലിംകൾ എന്ന വ്യാജേനെ ചെന്ന് ബലിയറുക്കാൻ വച്ച ആടുകളെ രക്ഷിച്ച് ജൈനർ

ന്യൂഡല്‍ഹി: ബലിപെരുന്നാളിന് ബലി കൊടുക്കുന്നത് തടയാന്‍ 124 ആടുകളെ മാര്‍ക്കറ്റില്‍ നിന്ന് 15 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി ഡല്‍ഹിയിലെ ജൈനര്‍. ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വിവേക് ജെയിന്റെ നേതൃത്വത്തില്‍ മുസ് ലിംകളെന്ന വ്യാജേനയെത്തി ആടുകളെ വാങ്ങിയത്. ആടുകളെ പിന്നീട് ക്ഷേത്രത്തിലേക്ക് മാറ്റി.

ആടുകളെ ബലികൊടുക്കുന്നതിലുള്ള മനോവിഷമം മൂലമാണ് അവയെ ബലിയറുക്കുന്നവര്‍ക്ക് വില്‍ക്കുന്നതിന് മുമ്പ് തങ്ങള്‍ വാങ്ങി ക്ഷേത്രത്തിലേക്ക് മാറ്റിയതെന്ന് ചിരാഗ് ജെയിന്‍ എന്നയാള്‍ പറഞ്ഞു. വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് 25 പേരുടെ സംഘമാണ് പണം സമാഹരിച്ച് ആടുകളെ വാങ്ങിയത്. ഡല്‍ഹി ജുമാ മസ്ജിദ്, മീന ബസാര്‍ തുടങ്ങിയ മാര്‍ക്കറ്റുകളിലെത്തിയാണ് മുസ് ലിംകളെന്ന വ്യാജേന തങ്ങള്‍ ആടുകളെ വാങ്ങിയതെന്ന് ഇവര്‍ വെളിപ്പെടുത്തി.

തങ്ങള്‍ മുസ് ലിംകള്‍ അല്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവര്‍ കൂടുതല്‍ വില ചോദിക്കുമായിരുന്നുവെന്ന് വിവേക് ജെയിന്‍ പറയുന്നു. ആടൊന്നിന് ശരാശരി 10000 രൂപ വീതം നല്‍കിയാണ് തങ്ങള്‍ ആടുകളെ വാങ്ങിയതെന്നും വിവേക് പറയുന്നു. ധരംപൂറിലെ നയ ജെയിന്‍ മന്ദിറിലേക്കാണ് തങ്ങള്‍ ‘രക്ഷിച്ച’ ആടുകളെ കൊണ്ടുവന്നതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക