Image

'മലയാളി ഫ്രം ഇന്ത്യ'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published on 19 June, 2024
'മലയാളി ഫ്രം ഇന്ത്യ'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ നിവിൻ പോളി നായകനായ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയാറെടുക്കുകയാണ്.

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ അഞ്ചിന് ചിത്രം സംപ്രേഷണം ചെയ്യും.

ആല്‍പറമ്ബില്‍ ഗൊപി എന്ന നാട്ടിൻപുറത്തുകാരനായ യുവാവായാണ് നിവിൻ പോളി ചിത്രത്തില്‍ വേഷമിട്ടത്. പേര് പോലെ തന്നെ ഇന്ത്യയില്‍ നിന്ന് നിവർത്തിയില്ലാതെ നാട് വിട്ട് മരുഭൂമിയിലെത്തുന്ന ആല്‍പറമ്ബില്‍ ഗോപിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പാകിസ്താനിയായ സഹതൊഴിലാളിയും ഇരുവരുടെയും സൗഹൃദവുമൊക്കെയാണ് സിനിമ. രാഷ്‌ട്രീയ, വ‍ർഗീയ വിഷയങ്ങളും കൈകാര്യം ചെയ്ത സിനിമയുടെ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിലും സിനിമ നിരൂപകരുടെ ഇടയിലും ച‍ർച്ചയായിരുന്നു.

ധ്യാൻ ശ്രീനിവാസനും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആല്‍പറമ്ബില്‍ ഗോപിയുടെ സുഹൃത്തായ മല്‍ഗോഷായാണ് ധ്യാൻ വേഷമിട്ടത്. ഡിജോ ജോസ് ആന്റണി, അനശ്വര രാജൻ, മഞ്ജു പിള്ള, സലീം കുമാ‍ർ, സലീം കുമാ‍ർ, മാത്യു തോമസ് എന്നിവരും സിനിമയുടെ ഭാഗമായിട്ടുണ്ട്.

ജനഗണമനയ്‌ക്ക് ശേഷം ഡിജോ ജോസ് ആന്‍റണിയും ഷാരീസ് മുഹമ്മദും ഒന്നിച്ച ചിത്രമാണിത്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക