Image

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു: വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

Published on 19 June, 2024
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു: വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു.  ഇന്ന്  വ്യാപകമായ മഴ ലഭിച്ചിരുന്നു. വരുംദിവസങ്ങളിലും മഴ കനക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നു. 

ജൂണ്‍ 21 മുതല്‍ കേരള തീരത്ത് പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. ഇതിന്റെ ഫലമായി,  23 -ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമായ മഴയ്ക്കും,   21 മുതല്‍ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും,   19 മുതല്‍ 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക