Image

ഹിസ്‌ബൊള്ളയെ തുടച്ചു നീക്കുന്ന 'സമ്പൂർണ യുദ്ധം' ഉണ്ടാവുമെന്നു ഇസ്രയേലിന്റെ താക്കീത് (പിപിഎം)

Published on 20 June, 2024
ഹിസ്‌ബൊള്ളയെ തുടച്ചു നീക്കുന്ന 'സമ്പൂർണ യുദ്ധം' ഉണ്ടാവുമെന്നു ഇസ്രയേലിന്റെ താക്കീത്  (പിപിഎം)

ലെബനനിലെ ഷിയാ തീവ്രവാദികളായ ഹിസ്‌ബൊള്ളയുമായി 'സമ്പൂർണ യുദ്ധം' ഉണ്ടാവുമെന്നു ഇസ്രയേൽ താക്കീതു നൽകി. ഇസ്രയേലിൽ ഹമാസ് ഭീകരർ ഒക്ടോബർ 7നു നടത്തിയ ആക്രമണം പോലെയൊന്നു വീണ്ടും ചെയ്യാൻ കഴിയുമെന്നു ലെബനനിലെ ഹമാസ് പ്രതിനിധി ഭീഷണി മുഴക്കിയതിനു പിന്നാലെ ഇസ്രയേലിൽ ലക്ഷ്യമിടുന്ന ഇടങ്ങളുടെ വീഡിയോ ഹിസ്‌ബൊള്ള ഇറക്കിയിരുന്നു.  

ഇറാൻ പിന്തുണയുള്ള ഹിസ്‌ബൊള്ള ചൊവാഴ്ച ഇറക്കിയ 10 മിനിറ്റുള്ള വീഡിയോ ഡ്രോൺ ഉപയോഗിച്ചെടുത്ത ഇസ്രയേലി സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളും ഉൾക്കൊള്ളുന്നതാണ്.

യഹൂദ രാഷ്ട്രത്തിനു നേരെ നഗ്നമായ ഭീഷണി ഉയർത്തുകയാണ് ഹിസ്‌ബൊള്ള ചെയ്യുന്നതെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി. യുദ്ധം ഉണ്ടായാൽ ഹമാസും ഹിസ്‌ബൊള്ളയും ഒന്നു പോലെ പരാജയം അനുഭവിക്കും.

"ഹിസ്‌ബൊള്ളയ്ക്കും ലെബനനും എതിരായ കളി മാറ്റാനുള്ള തീരുമാനം ഞങ്ങൾ ഏറെക്കുറെ എടുത്തു കഴിഞ്ഞു," വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. "സംപൂർണ യുദ്ധത്തിൽ ഹിസ്‌ബൊള്ളയെ ഞങ്ങൾ തീർക്കും. ലെബനൻ ദയനീയമായി പരാജയപ്പെടും."

വിഡിയോയിൽ ഹൈഫ നഗരമാണ് പ്രധാനമായും ലക്‌ഷ്യം. ഇസ്രയേലിന്റെ ആകാശ പ്രതിരോധ സംവിധാനമായ അയൺ ഡോമും. ജനവാസ മേഖലയായ കിര്യാത് യാമും. "മാനസിക ഭീകരാക്രമണം" എന്നാണ് ഹൈഫ മേയർ യോനാ യാഹ്‌വ് അതിനെ വിശേഷിപ്പിച്ചത്. ഹൈഫയുടെ സുരക്ഷയ്ക്ക് ഗവൺമെന്റ് ഉറപ്പുള്ള പദ്ധതി തയാറാകണമെന്നും വടക്കു നിന്നുള്ള ഭീഷണി അവസാനിപ്പിക്കാൻ സൈനിക നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതു പോലെ വേറെയും വിഡിയോകൾ തയാറാക്കിയിട്ടുണ്ടെന്നു ഹിസ്‌ബൊള്ള പറഞ്ഞു.

നേരത്തെ ലെബനനിലെ ഹമാസ് പ്രതിനിധി അഹ്മദ് അൽ ഹാദി ഒരു ലെബനീസ് മെംറി ടി വിയുമായുള്ള അഭിമുഖത്തിൽ ഒക്ടോബർ 7 ആക്രമണം ആവർത്തിക്കാൻ കഴിയുമെന്നു പറഞ്ഞിരുന്നു. "ഞങ്ങൾ അത് വീണ്ടും ചെയ്യും," ഗാസയിൽ 37,000 പലസ്തീൻകാർ കൊലപ്പെട്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹാദി പറഞ്ഞു.  

മിഡിൽ ഈസ്റ്റിൽ ഇസ്രയേലും മുസ്ലിം രാജ്യങ്ങളും തമ്മിലുണ്ടായ സഖ്യ  നീക്കങ്ങൾ തകർക്കാൻ തന്നെയാണ് ഒക്ടോബർ 7 ആക്രമണം നടത്തിയതെന്നു ഹാദി പറഞ്ഞു. "പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ കുഴിച്ചു മൂടാനുള്ള നീക്കമാണ് അമേരിക്കയുടെ നേതൃത്വത്തിൽ നടന്നത്."


"പലസ്തീൻ പ്രശ്നം തീർന്നിട്ടില്ലെന്നു അവരെ ഓർമപ്പെടുത്താനാണ് ഞങ്ങൾ അതു ചെയ്തത്," ഹാദി പറഞ്ഞു. "വീണ്ടും ചെയ്യാൻ വേണ്ടത്ര ന്യായങ്ങൾ ഇപ്പോഴുമുണ്ട്."

ഇസ്രയേലും ഹിസ്‌ബൊള്ളയും പരസ്പരം മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതോടെ വടക്കൻ ഇസ്രയേലിലും വടക്കൻ ലെബനനിലും ആയിരക്കണക്കിനാളുകൾ വീടും കുടിയും ഒഴിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്.  

Israel warns of 'all-out war' against Hezbollah

 

 

Join WhatsApp News
Political Observer 2024-06-20 15:42:06
Most of us have heard about World War One and two. We heard that many human beings perished as a result of these wars. Here we are several years since the last world war. The lessons that we should have learned from those wars are ZERO. One can only imagine what the family members have been going through since the end of the wars. Now we have two wars going on simultaneously. Seems like the current politicians are fueling the flames by their stupid suggestions. By arming the countries which are in the middle with sophisticated weapons will only prolong these wars. It is too late to think that these wars never started. The so-called leaders made those decisions and innocent people continue to suffer. What is clear is that one of the countries affected, Israel, has a very good idea how to end this war. And they will if other countries keep their nose out . But no, we have to take conflicting advice from inexperienced moron leaders which continue to prolong not to cease these wars. What a travesty ! With the election fast approaching, American leaders are trying to capitalize on the current chaos not to end war but to win the election. What a selfish group of people. Well, what we see is what we got. The only way to end these wars is to put any strong leader in place. The current administration had over two years to end this war. So they have proved that they are not capable of doing that. Time to drive them out of the white Hose and send them to their own private homes. This is not the time to play politics with their continued ignorance. The sooner we can be instrumental in that transition process the better will be our planet which we call home.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക