Image

കനിവില്ലാതെ വേനൽ ; ഡൽഹിയിലെ ചൂടിൽ 48 മണിക്കൂറിനിടയിൽ മരിച്ചത് അമ്പതോളം പേർ

Published on 20 June, 2024
കനിവില്ലാതെ വേനൽ ; ഡൽഹിയിലെ ചൂടിൽ 48 മണിക്കൂറിനിടയിൽ മരിച്ചത് അമ്പതോളം പേർ

ന്യൂഡൽഹി: രജ്യ തലസ്ഥാന നഗരിയിൽ ചൂട് സഹിക്കാനാകാതെ ആളുകൾ മരിച്ചു വീഴുന്നു. 48 മണിക്കൂറിനിടെ ഡല്‍ഹിയുടെ പലഭാഗങ്ങളില്‍ നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിൽ ഭൂരിഭാ​ഗവും റിക്ഷക്കാരും പുറംപണിചെയ്യുന്ന സാധാരണ തൊഴിലാളികളുമാണ്.

എന്നാല് ഉഷ്ണതരംഗത്തിലാണോ ഇത്രയും പേര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ജൂണ്‍ 11 മുതല്‍ 19 വരെ പാര്‍പ്പിടമില്ലാത്ത 192 വയോധികര്‍ ഉഷ്ണ തരംഗത്തില്‍ കൊല്ലപ്പെട്ടെന്ന് എന്‍ജിഒ സംഘടനയായ സെന്റര്‍ ഓഫ് ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് മരണപ്പെട്ടവരില്‍ നിരവധി പേര്‍ക്ക് ഉഷ്ണതരംഗം ഏറ്റതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രസര്‍ക്കാരിന്റെ ആര്‍എംഎല്‍ ആശുപത്രിയില്‍ 22 പേരാണ് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും 13 പേര്‍ വെന്റിലേറ്ററിലാണ്.

രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 52.3 ഡി​ഗ്രി സെൽഷ്യസ് ഡൽ​​​ഹിയിൽ രേഖപ്പെടുത്തിയിരുന്നു. ഡൽഹി പുറമേ രാജസ്ഥാൻ, ഉത്തർപ്രദേശ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില 50 ഡി​ഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക