Image

പിതൃദിനം ആഘോഷപൂര്‍വമാക്കി സാന്‍ഹോസെ

Published on 20 June, 2024
പിതൃദിനം ആഘോഷപൂര്‍വമാക്കി സാന്‍ഹോസെ

സാന്‍ ഹോസെ, കാലിഫോര്‍ണിയ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ പിതൃദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി. പരിശുദ്ധ കുര്‍ബാനയില്‍ തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ടാന്‍സാനിയ കെനിയ പ്രൊവിന്‍സിലെ ഫാ: സാജന്‍ മുളയാനിക്കലും സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി വികാരി ഫാ. ജെമി പുതുശ്ശേരിയും സഹ കാര്‍മികന്മാരായി. പിന്നീട് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. വിമന്‍സ് ഫോറംമാ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിമന്‍സ് ഫോറം പ്രസിഡന്റ് നിഷി വെള്ളിയാന്‍ ആശംസകള്‍ നേര്‍ന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക