Image

അമേരിക്കയില്‍ നിന്നും അവള്‍ വന്നാല്‍ ഉടൻ വിവാഹമുണ്ടാകും: ജിന്റോ

Published on 20 June, 2024
അമേരിക്കയില്‍ നിന്നും അവള്‍ വന്നാല്‍ ഉടൻ വിവാഹമുണ്ടാകും:  ജിന്റോ

പ്രേക്ഷകർ  പ്രതീക്ഷിച്ചിരുന്നത് പോലെ ജിന്റോയാണ്  ഇത്തവണ ബിഗ് ബോസ് കിരീടം ചൂടിയത്.

സീസണ്‍ ആറ് ആരംഭിച്ചത് മുതല്‍ അവസാനം വരെയും കളം നിറഞ്ഞ് കളിച്ചിരുന്ന മത്സരാർത്ഥിയാണ് ജിന്റോ. അതുകൊണ്ട് തന്നെയാണ് ജിന്റോയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണ ലഭിച്ചതും. ടോപ്പ് ടുവില്‍ ഒരാള്‍ ജിന്റോയാകുമെന്നത് പ്രേക്ഷകർക്ക് ഉറപ്പായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് പലരും കളിയാക്കിയ ജിന്റോയുടെ അവിശ്വസനീയമായ കുതിപ്പിനാണ് പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

അകത്തും പുറത്തും വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ ജിന്റോ വലിയ കുതിപ്പാണുണ്ടാക്കിയത്. അതുകൊണ്ട് തന്നെ കപ്പുമായി കേരളത്തിലേക്ക് എത്തുന്ന ജിന്റോയെ സ്വീകരിക്കാൻ ഗംഭീര ഒരുക്കങ്ങളായിരുന്നു വിമാനത്താവളത്തില്‍ ആരാധകർ ഒരുക്കിയിരുന്നത്.

സ്യൂട്ട് അണിഞ്ഞ് കപ്പും ‍നെഞ്ചോട് ചേർത്ത് ആരാധകർക്ക് മുന്നിലെത്തി സ്നേഹം സ്വീകരിക്കുന്ന ജിന്റോയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ എല്ലാം വൈറലായിരുന്നു. ബിഗ് ബോസില്‍ വെച്ച്‌ തന്റെ കുടുംബത്തെ കുറിച്ചും തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ജിന്റോ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ വിവാഹിതനായ വ്യക്തിയാണ് ജിന്റോ. എന്നാല്‍ ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല.

അവരുടേത് പ്രണയ വിവാഹമായിരുന്നു. അവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളൊക്കെ തന്നെയായിരുന്നു. അവള്‍ക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. എപ്പോഴും വീട്ടില്‍ വരാന്‍ സാധിക്കില്ലായിരുന്നു. പയ്യെ പയ്യെ അകന്നു. തല്ലിപ്പിരിഞ്ഞതല്ല.

രണ്ടുപേരും പൂര്‍ണ്ണ സമ്മതത്തോടെ പിരിഞ്ഞു എന്നാണ് അമ്മ മുമ്ബൊരിക്കല്‍ ജിന്റോയുടെ വിവാഹ ജീവിതത്തെ കുറിച്ച്‌ പറഞ്ഞത്. ഇപ്പോള്‍ ജിന്റോ മറ്റൊരു വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്.‍ തനിക്കായി ഒരു പെണ്‍കുട്ടി കാത്തിരിപ്പുണ്ടെന്നും സെപ്തംബറില്‍ അമേരിക്കയില്‍ നിന്നും അവള്‍ വന്നാല്‍ ഉടൻ വിവാഹമുണ്ടാകുമെന്നും ജിന്റോ ഹൗസിനുള്ളില്‍ വെച്ച്‌ തന്നെ വെളിപ്പെടുത്തിയിരുന്നു.‍

ഇപ്പോഴിതാ ഷോ വിജയിച്ച്‌ വന്ന ജിന്റോ ഭാവി വധുവിനെ വീഡിയോകോള്‍ ചെയ്ത് തന്റെ ആരാധകർക്ക് പരിചയപ്പെടുത്തി. തന്റെ ഭാവി വധുവിന് ഒരു മകളുണ്ടെന്നും വീഡിയോയില്‍ ജിന്റോ പറഞ്ഞു. എന്നാല്‍ വധുവിന്റെ മുഖം താരം വെളിപ്പെടുത്തിയില്ല. ശബ്ദം മാത്രമാണ് ആരാധകർക്ക് കേള്‍ക്കാൻ സാധിച്ചത്. ജിന്റോയുടെ ഗേള്‍ ഫ്രണ്ടിനെ ആദ്യമായി ലൈവ് വീഡിയോയില്‍ കണ്ടപ്പോള്‍ ആരാധകരും ആർപ്പ് വിളിക്കുകയായിരുന്നു.ഒരു മകളുണ്ട് അവള്‍ക്ക്. നക്ഷത്ര എന്നാണ് മോളുടെ പേര്. അവിടുത്തേയും ഇവിടുത്തേയും ടൈം വ്യത്യാസമുണ്ട്. അവള്‍ ഇപ്പോള്‍ അവിടെ ഉണർന്നിട്ടേ ഉള്ളൂ. മറ്റൊരു ദിവസം ഞാൻ പെണ്ണിനെ പരിചയപ്പെടുത്താം എന്നാണ് ജിന്റോ ഭാവി വധുവിനെ പരിചയപ്പെടുത്തി പറഞ്ഞത്. അതേസമയം തനിക്ക് അല്ല ഫാൻസ്‌ തന്റെ ഭർത്താവിനാണ് ഫാൻസ്‌ എന്നും ജിന്റോയുടെ ഭാവിവധു ആരാധകരുടെ ആർപ്പ് വിളി കേട്ടപ്പോള്‍ പറയുന്നുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക