Image

50ാം പിറന്നാള്‍ ആഘോഷിക്കാന്‍ വിജയ് ആരാധകര്‍; നോ പറഞ്ഞ് ദളപതി

Published on 21 June, 2024
50ാം പിറന്നാള്‍ ആഘോഷിക്കാന്‍ വിജയ് ആരാധകര്‍; നോ പറഞ്ഞ് ദളപതി

ചെന്നൈ:  തമിഴകത്തിന്റെ ദളപതി വിജയ് ജൂണ്‍ 22 (ശനിയാഴ്ച) തന്റെ 50ാം പിറന്നാള്‍ ആഘോഷിക്കുന്നു.  ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ഒരു ആഘോഷവും വേണ്ടെന്ന് പറയുകയാണ് താരം.

താരത്തിന്റെ 50ാം പിറന്നാള്‍ ആഘോഷമാക്കാനായി ആരാധകര്‍ തയ്യാറെടുക്കുന്നതിനിടെയാണ് സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായ നിലപാട്.

ജന്‍മദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചെന്ന വാര്‍ത്തയാണ്   പുറത്തു വരുന്നത്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തെ തുര്‍ന്നാണ് പരിപാടികള്‍ മാറ്റിവച്ചിരിക്കുന്നത്.

വിഷമദ്യ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് ആരോഗ്യത്തെ കുറിച്ച്‌ അന്വേഷിച്ചിരുന്നു.

സര്‍ക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്സിലൂടെ താരം പ്രതികരിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക