Image

നടൻ ഡോണള്‍ഡ് സതര്‍ലാൻഡ് അന്തരിച്ചു

Published on 22 June, 2024
നടൻ ഡോണള്‍ഡ് സതര്‍ലാൻഡ് അന്തരിച്ചു

ഹോളിവുഡ് ചലച്ചിത്ര നടൻ ഡോണള്‍ഡ് സതർലാൻഡ് (88) അന്തരിച്ചു. കനേഡിയൻ വംശജനാണ് അദ്ദേഹം. താരം ദീർഘകാലമായി രോഗബാധിതനായിരുന്നു.


അദ്ദേഹത്തിൻ്റെത് അഞ്ചു പതിറ്റാണ്ട് നീണ്ട കരിയറായിരുന്നു. ഈ കരിയറില്‍ ഇരുനൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അക്കൂട്ടത്തില്‍ ഹംഗർ ഗെയിംസ്, ഡോണ്ട് ലുക്ക് നൗ, ക്ലൂട്ട് എന്നിവയും ഉള്‍പ്പെടുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും, യു എസ് പ്രസിഡന്‍റ് ജോ ബൈഡനും അദ്ദേഹത്തിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ചു. ഡോണള്‍ഡ് സതർലാൻഡിൻ്റെ മകനാണ് നടൻ കീഫർ സതർലാൻഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക