Image

സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം: കസ്തൂരി

Published on 22 June, 2024
സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം: കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ നടുക്കത്തിലാണ് തമിഴ്‌നാട്. ഇതിനോടകം തന്നെ 55 പേരാണ് മരണപ്പെട്ടത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി കസ്തൂരി. സ്വന്തം കുടുംബത്തെ പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക് എന്തിനാണ് ധനസഹായം എന്നാണ് കസ്തൂരി ചോദിക്കുന്നത്.

'10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ നല്‍കുന്നത്? അല്ല, തന്റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക്. ജോലിയെടുക്കേണ്ട നിങ്ങള്‍ മദ്യം കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍' എന്നാണ് കസ്തൂരി ചോദിക്കുന്നത്. #kallakuruchi എന്ന ഹാഷ് ടാഗോടെയാണ് കസ്തൂരി പോസ്റ്റ് ചെയ്തിരിക്കുന്നത്.

 കരുണാപുരത്ത് വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക