Image

തെരസീന്‍ സ്റ്റട്ട് - 2 (എന്റെ കുട്ടി തിരികെ വന്നു -ഭാഗം-11: ഉര്‍സൂല പവേല്‍ - വിവര്‍ത്തനം : നീനാ പനയ്ക്കല്‍)

Published on 23 June, 2024
തെരസീന്‍ സ്റ്റട്ട് - 2 (എന്റെ കുട്ടി തിരികെ വന്നു -ഭാഗം-11: ഉര്‍സൂല പവേല്‍ - വിവര്‍ത്തനം : നീനാ പനയ്ക്കല്‍)

ഏതൊരു ഓര്‍മ്മയാണോ എന്റെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്തത് അത് 1943 നവംബര്‍ എട്ട് ആണ്. തെരസീന്‍ സ്റ്റാട്ടില്‍ ഞങ്ങള്‍ കഴിച്ച ഏറ്റവും മോശപ്പെട്ട ദിവസം. അതൊരു ഈര്‍പ്പമുള്ള, മനസ്സിന് ഇടിവു വരുത്തുന്ന, നിരാശ നിറയ്ക്കുന്ന തണുത്ത നവംബര്‍ ദിവസമായിരുന്നു. രാവിലെ എട്ടു മണിയായപ്പോള്‍ എസ്.എസ് കമാണ്ടര്‍ ബര്‍ഗറിന്റെ നേതൃത്വത്തില്‍ യഹൂദാ പ്രമാണികളെ കൊണ്ടു വന്ന് അവരോട് ഞങ്ങളുടെ ഗെറ്റോ (ചേരി) മുഴുവന്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തെരസീന്‍സ്റ്റാട്ടിലെ താമസക്കാര്‍ ഒന്നടങ്കം, ഏകദേശം 38000 പേര്‍ തെരുവിലേക്ക് തള്ളപ്പെട്ടു. നിന്നു തിരിയാന്‍ ഇടമില്ലാതെ തെരുവ് മനുഷ്യജന്മങ്ങളെക്കൊണ്ട് നിറഞ്ഞു. കുതിരപ്പുറത്ത് ആയുധമുയര്‍ത്തിപ്പിടിച്ചു നിന്ന് എസ്.എസ്. ഞങ്ങളുടെ നേര്‍ക്ക് ഉറക്കെയുറക്കെ അലറിക്കൊണ്ടിരുന്നു. ഞങ്ങളെ എണ്ണമെടുക്കാനായി ബലംപ്രയോഗിച്ച് ഗെറ്റോയില്‍ നിന്ന് ബൗഷോവിറ്റ്‌സ് ബാസിന്‍ - ഒരു വലിയ പരന്ന ഭൂമി - മുന്‍കാലത്ത് പരേഡിന് ഉപയോഗിച്ചിരുന്നതായിരിക്കണം - എന്ന സ്ഥലത്തേക്ക് ഉന്തിവിട്ടു. അവിടെ നില്ക്കുമ്പോള്‍ ലിറ്റില്‍ ഫോര്‍ട്രസ്സ് എന്നു പേരുള്ള ജയിലിന്റെ ഭാഗത്തു നിന്ന് വെടിയൊച്ചകള്‍ ഞങ്ങള്‍ കേട്ടു. ബൗഷോവിറ്റ്‌സ് ബാസിനു ചുറ്റും കുന്നുകളായിരുന്നു. കുതിരപ്പുറത്തുള്ള ആയുധധാരികളായ എസ്.എസിനു പുറമേ കുന്നുകള്‍ക്കു ചുറ്റും ആട്ടോമാറ്റിക്ക് ആയുധം ധരിച്ച പട്ടാളക്കാരും നിന്നിരുന്നു.
ഞാന്‍ എന്റെ സഹോദരനെ ചേര്‍ത്തു പിടിച്ചു. ഞങ്ങളെ കൊല്ലാന്‍ പോവുകയാണെന്ന് ഞാന്‍ തീര്‍ച്ചയാക്കി. വയസ്സരും ചെറുപ്പക്കാരും സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പടെ ഏകദേശം 40,000 പേരുണ്ടെന്ന് അവര്‍ എണ്ണി. എല്ലാവരും അവര്‍ പറയുന്ന ക്രമത്തില്‍ നില്ക്കണം. നില്‍ക്കാത്തവരെ ടട തോക്കുകളുടെ മൂടുകൊണ്ട് ഇടിച്ചും തോല്‍ചാട്ട കൊണ്ട് അടിച്ചും  പതം വരുത്തി.

ഈ എണ്ണമെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു. തണുപ്പ് കൂടിക്കൂടിവന്നു. മഴ പെയ്യാനും തുടങ്ങി. വയസ്സരും കുട്ടികളും ടട ന്റെ നിര്‍ത്താത്ത അലര്‍ച്ചകളും തെറിവിളികളും, ലിറ്റില്‍ ഫോര്‍ട്രസ്സിനരികെ നിന്നുള്ള വെടിയൊച്ചകളും കേട്ട് തളര്‍ന്നും മോഹാലസ്യപ്പെട്ടും വീണു. ആഹാരമില്ല, വെള്ളമില്ല, ബ്ലാങ്കറ്റ് ഇല്ല, മറവോ അഭയസ്ഥാനമോ ഇല്ല. വല്ലാത്ത തണുപ്പും നനവും കൊണ്ട് ഞാന്‍ മരവിച്ചു. നേരം ഇരുട്ടിയപ്പോഴാണ് എസ്.എസ്. അപ്രത്യക്ഷരായത്. ഞങ്ങളെ വീണ്ടും ഗെറ്റോയിലേക്ക് തെളിച്ചുകൊണ്ടുപോയി, അപ്പോഴും പെയ്തുകൊണ്ടിരുന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന്. കുറെ ആളുകള്‍ പാതിരാത്രി കഴിഞ്ഞാണ് ഗെറ്റോയില്‍ എത്തിയത്.
്യൂഞങ്ങളുടെ എണ്ണമെടുക്കുന്നതിനിടയില്‍ കുറെ മുറികള്‍ ടട പരിശോധനയ്ക്ക് വിഷയമാക്കി. അവര്‍ പണമോ വിലപിടിപ്പുള്ളത് എന്തോ കണ്ടെടുത്തെന്നോ ആരെയൊക്കയോ അറസ്റ്റു ചെയ്‌തെന്നോ കേട്ടു. ആ മഴയത്ത് ആളെണ്ണമെടുത്തതിന്റെ ഫലമായി കുറെയാളുകള്‍ മരിച്ചു. കൂടുതലും വയസ്സായവര്‍. വളരെ പേര്‍ ക്ലൈന ഫെസ്ടുങ് എന്ന മാരക വ്യാധിക്കു വിധേയരായി മരിച്ചെങ്കിലും കുറച്ചു പേര്‍ സൗഖ്യമായി പുറത്തുവന്നു.

കമാണ്ടര്‍ ബര്‍ഗര്‍ ക്യാമ്പിന്റെ റെക്കോര്‍ഡുകള്‍ തെറ്റിച്ചു പറഞ്ഞു എന്ന് യഹൂദ പ്രമാണികളെ കുറ്റപ്പെടുത്തി. വിശേഷിച്ചും ജേക്കബ് എഡല്‍സ്റ്റീനെ. അദ്ദേഹം ഗെറ്റോയുടെ അതിരിനു പുറത്തേക്ക് സൈക്കിള്‍ ഓടിച്ചത്രേ. എഡല്‍സ്റ്റീനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഔഷ്‌വിറ്റ്‌സ്‌ലേക്ക് അയച്ച് ഗ്യാസ് ചെയ്മ്പറില്‍ ഇട്ട് കൊലപ്പെടുത്തി.

മറ്റ് യഹൂദാ പ്രമാണികളെ വിശ്വസിച്ചിരുന്നതുപോലെ ഗെറ്റോ നിവാസികള്‍ ഡോക്ടര്‍ മര്‍മല്‍സ്റ്റീനെ വിശ്വസിച്ചിരുന്നില്ല. ആദ്യമായി എസ്.എസ്. നിയമിച്ച യഹൂദാ പ്രമാണിമാരില്‍ ഡോക്ടര്‍ മര്‍മല്‍സ്റ്റീന്‍ മാത്രമാണ് തെരിസിന്‍സ്റ്റാട്ടിനെ അതിജീവിച്ചത്.
1944-ന്റെ ആരംഭത്തില്‍ 'വര്‍ക്ക് ക്യാമ്പി'ലേക്ക് പോകുന്ന വണ്ടികളെക്കുറിച്ച് അറിയിപ്പുകള്‍ വരാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ പപ്പായുടെ മുറിയില്‍ ആയിരിക്കുമ്പോള്‍ കെട്ടിടത്തിന്റെ മേലധികാരിയായ പ്രമാണി - അങ്ങേരും അതേ കെട്ടിടത്തില്‍ തന്നെയാണ് താമസിച്ചിരുന്നത് -  ഒരു കഷണം കടലാസ് പപ്പയ്ക്ക് കൊടുത്തു. അതില്‍ പപ്പയുടെ പേരും വര്‍ക്ക് ക്യാമ്പില്‍ പോകുന്നവരെ ശേഖരിക്കുന്ന വണ്ടി വരുന്ന സ്ഥലത്ത് എത്തിച്ചേരനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ മനസ്സിലുണ്ടായ വേദനയും നിസ്സഹായാവസ്ഥയും ആശങ്കയും പരിത്യക്തതയും എനിക്ക് പരഞ്ഞറിയിക്കാനാവില്ല. ഈ വണ്ടി ആരോഗ്യവാന്മാരും ശക്തരുമായ പുരുഷന്മാരെയാണ് കൊണ്ടുപോകുന്നത്. 14 ആഴ്ച എന്റെ പപ്പ ബര്‍ലിനു അടുത്തുള്ള സോസനിലെ  കെ.ഇസെഡ് വര്‍ക്ക് ക്യാമ്പില്‍ ഹിറ്റ്‌ലറുടെ 'ബങ്കര്‍' (ബോംബാക്രമണത്തില്‍ നിന്നു  രക്ഷപ്പെടാനുള്ള നിലവറ) നിര്‍മ്മിക്കുന്നവരോടൊപ്പം പണിചെയ്തു. കാവല്‍ക്കാര്‍ ഭീകരവാഴ്ചയാണ് അവരോട് നടത്തിയത്. രാവിലെ അഞ്ചുമണി മുതല്‍ രാത്രി വളരെ ഇരുട്ടുന്നതുവരെ ജോലി ചെയ്യണമായിരുന്നു. എന്നിട്ടും തെരിസിന്‍സ്റ്റാട്ടിലേക്ക് പപ്പ ആരോഗ്യവാനായി മടങ്ങിവന്നു.

പപ്പ ദീലൈി ല്‍ ആയിരുന്ന സമയത്ത് എനിക്ക് കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു ബാരക്കിലെ അസുഖക്കാര്‍ക്കുള്ള മുറിയില്‍ വിശ്രമിച്ചപ്പോള്‍ എനിക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചു. കുറച്ചു ദിവസം കഴിഞ്ഞ് കേടുവന്ന ഒരു പല്ലും എടുത്തു കളയേണ്ടിവന്നു.

1994 ഏപ്രില്‍ 24ന് ഞാന്‍ എന്റെ പപ്പായോടും സഹോദരനോടും  കൂട്ടുകാരോടുമൊപ്പം എന്റെ പിറന്നാള്‍ ആഘോഷിച്ചു. എന്റെ കുട്ടികള്‍ എനിക്കായി ഒരു സര്‍പ്രൈസ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഒരുപാട് ശ്രമിച്ച് ബുദ്ധിപൂര്‍വ്വം ചെയ്ത പാര്‍ട്ടിയായിരുന്നു അത്. അവര് എനിക്കായി ഒരു നാടകം എഴുതി ശ്രദ്ധാപൂര്‍വ്വം അഭിനയം അഭ്യസിച്ച് അവതരിപ്പിച്ചു. അര്‍ത്ഥവത്തായ നിരവധി സമ്മാനങ്ങള്‍ എനിക്കു കിട്ടി. കുട്ടികള്‍ തന്നെ കൈകൊണ്ടുണ്ടാക്കിയ സമ്മാനങ്ങള്‍ പൊതിഞ്ഞ് ''ഞങ്ങളുടെ പ്രിയ സഹോദരിക്ക്'' എന്നെഴുതി എനിക്കു തന്നു. എന്റെ മമ്മ അയച്ചു തന്ന പായ്ക്കറ്റുകളായിരുന്നു ഏറ്റവും നല്ലത്. മമ്മായുടെ കൈയക്ഷരത്തില്‍ എഴുതിയ പായ്ക്കറ്റുകള്‍. സമ്മാനപ്പൊതികള്‍ നിരത്തിവച്ച മേശയും സ്‌നേഹത്തിന്റെ പ്രതീകങ്ങളായ സമ്മാനപ്പൊതികളും ഇപ്പോഴും എന്റെ കണ്‍മുന്നിലിരിക്കുന്നു.

1944-ലെ വസന്ത കാലത്ത് കമാണ്ടര്‍ ബര്‍ഗറുടെ പിന്‍ഗാമിയായി വന്ന കമാണ്ടര്‍ റഹ്ം , തെരിസിന്‍സ്റ്റാട്ടിനെ സുന്ദരമാക്കുന്നു എന്ന് പ്രഖ്യാപിച്ചു. കുറെ ആഴ്ചകള്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. വീടുകള്‍ പുതുതായി പെയിന്റടിച്ചു. നടപ്പാതകള്‍ ഉരച്ചു കഴുകി വൃത്തിയാക്കി. പൂച്ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു. വഴിയോരച്ചെളിയില്‍ പുല്ലിന്റെ വിത്തുകള്‍ പാകി. പുതുതായി ഉണ്ടാക്കിയ വാദ്യസംഘത്തിനു വേണ്ടി പ്രദര്‍ശനമണ്ഡപം ഉണ്ടാക്കി പാത തെരുവുകള്‍ക്ക് പുതിയ പേരിട്ടു. ഘ ഉം ഝ വും. തെരുവുകള്‍ക്ക് സീസ്ട്രാസ്സ് എന്നും രാത്ത് ഹൌസ് ഗാസ്സ് എന്നും ഗാര്‍ട്ടന്‍സ്ട്രാസ്സ് എന്നുമൊക്കെ. ഞങ്ങളുടെ  എല്‍ 414 യൂത്ത് ഹോമിന് ഹൗപ്ട്ട്രാസ്സ് 14 എന്ന് പേരുമാറ്റി.

ഗെറ്റോയില്‍ ഒരു ബാങ്ക് തുറന്നു. കടലാസ് പണം അച്ചടിച്ചത് 'ചെക്ക് ക്രോനന്‍'  ആയിരുന്നു. ആ കടലാസില്‍ ദാവീദിന്റെ നക്ഷത്രം ഒരു വശത്തും, പത്തുകല്പനകളടങ്ങിയ കല്‍പ്പലകയുമായി നില്‍ക്കുന്ന മോശെയുടെ പടം എതിര്‍വശത്തും ഉണ്ടായിരുന്നു. പല വിഭാഗങ്ങളില്‍  കടലാസ് പണം അച്ചടിച്ചു. ഒരു ലൈബ്രറി ഉണ്ടായി. കടകള്‍ തുറന്നു. പുതുതായി തെരിസിന്‍ട്രാസ്സില്‍ വന്നവരുടെ യാത്രാഭാണ്ഡങ്ങളില്‍  നിന്നും മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ട് കടകള്‍ അലങ്കരിച്ചു. ഗ്രോസറിക്കടകളില്‍ ആഹാരസാധനങ്ങളും മധുരപലഹാരങ്ങളും നിറഞ്ഞു. ഒരു ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും ഉണ്ടാക്കി. ഒരു വലിയ കെട്ടിടത്തിന് തിയേറ്റര്‍ എന്നു പേരിട്ടു.
ഉദ്യാനമേശകളും കസേരകളും കുടകളുമൊക്കെയുള്ള ഒരു മട്ടുപ്പാവ് ഉണ്ടായി. മേശകള്‍ മനോഹരമായ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ഒരു മെന്യു അച്ചടിച്ചുണ്ടാക്കി. യൂണിഫാറമിട്ട വെയിട്സ്സ്മാര്‍ ഐസ്‌ക്രീമും, ലെമണേഡും കോഫിയും വിളമ്പി. ബാന്‍ഡ് മേളം തകര്‍ത്തു.

പ്രദര്‍ശനമണ്ഡപത്തിനടുത്ത് കുട്ടികള്‍ കളിച്ചു. കുട്ടികളുടെ ഗായകസംഘം ഗാനമാലപിച്ചു. നന്നായി വസ്ത്രം ധരിച്ച സൗന്ദര്യമുള്ള ആളുകളെ മാത്രം റോഡില്‍ നടക്കാന്‍ അനുവദിച്ചു. സൗന്ദര്യമില്ലാത്തവര്‍ക്ക്, മോടിയില്‍ വസ്ത്രം ധരിക്കാത്തവര്‍ക്ക് പുറത്തുവരാന്‍ അനുവാദമില്ല.

ടട കമാണ്ടര്‍ ഗെറ്റോയിലെ തെരുവുകളിലൂടെ നടക്കുകയും വ്യാജ കോഫീ ഹൗസുകളും സ്റ്റോറുകളും സന്ദര്‍ശിക്കുകയും ചെയ്തു. വയസ്സരേയും, നല്ല വസ്ത്രം ധരിക്കാത്തവരേയും സൗന്ദര്യമില്ലാത്തവരേയും കണ്ടാല്‍ അവരെ സ്ട്രീറ്റില്‍ നിന്നു പോകാന്‍ ആജ്ഞാപിച്ചു. ഗെറ്റോയിലെ സ്ട്രീറ്റുകളില്‍ ഒരുപാട് ആളുകള്‍ വന്നു നിറയാന്‍ അയാള്‍ അനുവദിച്ചില്ല. ബ്യൂട്ടിഫിക്കേഷനു കാരണമുണ്ട്. യഹൂദര്‍ തെരിസിന്‍സ്ട്രാസ്സിലെ അതിമനോഹരമായ, ഒട്ടും ആള്‍ക്കൂട്ടമില്ലാത്ത സിറ്റിയില്‍ ഊഹിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളുമനുഭവിച്ച് ജീവിക്കയാണെന്ന പ്രതീതി ആരിലോ ജനിപ്പിക്കാനാണെന്ന്  വ്യക്തമായിരുന്നു. അങ്ങനെ പെട്ടെന്ന് ഞങ്ങള്‍ മനോഹരമായ ഒരു യഹൂദനഗരത്തില്‍ യഹൂദ പ്രമാണികളുടെ നിയന്ത്രണത്തില്‍ യഹൂദ്യവാദ്യോപകരണങ്ങളും യഹൂദരുടെ മാത്രം കറന്‍സിനോട്ടുകളുമായി ജീവിക്കുന്നവരായി മാറി. യഹൂദപ്രമാണി ഇപ്പോള്‍ നഗരാധിപതിയാണ്. ഇങ്ങനെ വ്യാജകാര്യങ്ങളില്‍ പങ്കെടുക്കേണ്ടിവന്ന ഞങ്ങളുടെ ചില യൗവ്വനക്കാര്‍ പറഞ്ഞു. ഞങ്ങളുടെ പുതിയ നഗരാധിപതി മനോഹരമായി തയ്പ്പിച്ച വിലകൂടിയ പുറവസ്ത്രങ്ങളണിഞ്ഞ് പോക്കറ്റില്‍ സ്വര്‍ണ്ണവാച്ചും തൂക്കിയിട്ട്  ലിമോസീനില്‍ 'ഫോറിന്‍ ഡിഗ്നിട്ടറി'കളുമായി സഞ്ചരിക്കുന്നതു കണ്ടു എന്ന്.


റെഡ്‌ക്രോസ്സില്‍ നിന്ന് സന്ദര്‍ശനത്തിനു (പരിശോധനയ്ക്ക്) വരുന്ന ഉദ്യോഗസ്ഥരെ കാണിക്കുവാനുള്ള ഒരു താല്ക്കാലിക നടനരംഗം മാത്രമായിരുന്നു ഗറ്റോയുടെ ബ്യൂട്ടിഫിക്കേഷന്‍. ഈ പ്രഹസനം ജര്‍മ്മന്‍കാര്‍ കാട്ടിയത്, തെരിസിന്‍ട്രാസ്സിനെക്കുറിച്ചുള്ള കേട്ടുകേള്‍വികള്‍ എല്ലാം അസത്യങ്ങളാണെന്നും, ഗറ്റോകളിലും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലും യഹൂദര്‍ക്ക് ഞങ്ങളില്‍ നിന്ന് നല്ല പെരുമാറ്റമാണ് ലഭിച്ചിരുന്നതെന്നും റെഡ്‌ക്രോസ്സിനെ വിശ്വസിപ്പിക്കാന്‍ മാത്രമായിരുന്നു. ഈ നാടകം വളരെ കുറച്ചു കാലത്തേക്കു മാത്രമേ കളിച്ചുള്ളൂ. ഇത് അഭ്രപാളിയിലാക്കുകയും ഞങ്ങള്‍ നടീനടന്മാരാവുകയും ചെയ്തു.


കമാണ്ടര്‍ റഹ്ം തന്റെ ശ്രമങ്ങളില്‍ നന്നായി വിജയിച്ചു. വൃദ്ധരേയും, മരിക്കാറായവരെയും, രോഗികളെയും ഇട്ടിരുന്ന - നിറഞ്ഞു കവിഞ്ഞ - ബാരക്കുകള്‍ കാണണമെന്ന് റെഡ്‌ക്രോസ്സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതേയില്ല. ഏതെങ്കിലും ഒരു തടവുകാരനോട് സ്വകാര്യമായി സംസാരിക്കാനും അവര്‍ കൂട്ടാക്കിയില്ല. ബ്യൂട്ടിഫിക്കേഷനെ മുഴുവനുമായി റെഡ്‌ക്രോസ്സുകാര്‍ വിഴുങ്ങി.
റെഡ്‌ക്രോസ്സ് സന്ദര്‍ശകര്‍ തിരികെ പോയശേഷവും കമാണ്ടര്‍ റഹ്ം അയാളുടെ നേട്ടങ്ങളില്‍ അഭിരമിക്കുകയായിരുന്നു. ഹോളണ്ടില്‍ നിന്ന് ഗസ്റ്റപ്പോ പിടിച്ച് തെരിസിന്‍സ്റ്റാട്ടിലേക്ക് നാടുകടത്തിയ പ്രസിദ്ധ നടന്‍ കര്‍ട്ട് ജറോണിനോട് ഈ മരീചികയെ ഒരു സിനിമയാക്കാന്‍ അയാള്‍ ആജ്ഞാപിച്ചു. സിനിമയുടെ പേര് ''ഫ്യൂറര്‍ (ഹിറ്റ്‌ലര്‍) ഒരു സിറ്റി യഹൂദര്‍ക്ക് സമ്മാനമായി നല്‍കി'' എന്നായിരുന്നു. കര്‍ട്ട് ജറോണ്‍ ക്യാമറാ ക്രൂവിനെ ഗെറ്റോയുടെ വീഥികളിലൂടെ ധൃതിയില്‍ നടത്തി. സിനിമ പൂര്‍ത്തീകരിച്ചയുടനേ അയാളെ ഔഷ്‌വിറ്റ്‌സിലേക്ക് അയച്ച് ഗ്യാസ് ചെയ്മ്പറിലിട്ടു കൊന്നു.

Read: https://emalayalee.com/writer/24


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക