
ഡാളസ്: ഗാർലാൻഡ് സിറ്റിയിലേക്ക് മത്സരിക്കുന്ന പി. സി. മാത്യുവിന്റെ പ്രചാരണം പൊടിപൊടിക്കുന്നു. തൊണ്ണൂറു ശതമാനം മലയാളികളും പി. സി. മാത്യുവിനെ പിന്തുണക്കുന്നു എന്നു കരുതുന്നു . മലയാളി സംഘടനകളിലൂടെ പി.സി. മാത്യു വര്ഷങ്ങളായി നടത്തിയ പ്രവർത്തനങ്ങൾ ജനം മറക്കുന്നില്ല.
2021 ൽ നാലു പേര് മത്സരിച്ചപ്പോൾ രണ്ടാമത് വരികയുണ്ടായി. ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷനിൽ സേവനം അനുഷ്ടിച്ചു. ഹോം ഓണേഴ്‌സ് അസ്സോസിയേഷനിൽ വര്ഷങ്ങളായി പ്രവർത്തിക്കുന്നു. വേൾഡ് മലയാളി കൗൺസിലിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് - അഡ്മിൻ വരെ എത്തി.
റെവ. ഫാദർ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, പാസ്റ്റർ ഷാജി ഡാനിയേൽ (അഗപ്പേ ഹോം ഹെൽത്ത്) പാസ്റ്റർ മാത്യു വര്ഗീസ് മുതലായവർ പി. സി. യെ സപ്പോർട്ട് ചെയ്യുന്നു . കൂടാതെ പി. പി. ചെറിയാൻ, ഉമാ ശങ്കർ, മുതലായ മീഡിയ പ്രവർത്തകരും പി. സി. യെ പിന്തുണക്കുന്നു.
കൗ ബോയ് ശൈലിയിൽ ഉള്ള തൊപ്പി വെച്ചുള്ള പി.സിയുടെ ഫോട്ടോയും വൈറലായി.
റിച്ചാർഡ്സൺ മേയർ ഉൾപ്പടെ അനേക നേതാക്കന്മാർ തന്നെ പിന്തുണക്കുന്നതായി പി. സി. പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് pcmathew.com നോക്കാവുന്നതാണ്.
ഏർലി വോട്ടിംഗ് ഇന്ന് മുതൽ ഏപ്രിൽ 29 വരെ. മെയ് മൂന്നിന് തെയ്‌രഞ്ഞെടുപ്പ്.
വോട്ട് ചെയ്തു പിന്തുണക്കണമെന്ന് നഗരവാസികളോട് പി. സി. വിനീതമായി അഭ്യർത്ഥിക്കുന്നു
https://www.youtube.com/shorts/SEpR0B9vGkY
(വാർത്ത: പി. പി. ചെറിയാൻ)