Image

മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച്ച റോമിൽ അദ്ദേഹത്തിനു പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്കയിൽ (പിപിഎം)

Published on 22 April, 2025
മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച്ച റോമിൽ അദ്ദേഹത്തിനു പ്രിയപ്പെട്ട സെന്റ് മേരി മേജർ ബസിലിക്കയിൽ (പിപിഎം)

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച്ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കുമെന്നു സ്ഥിരീകരണം. പാപ്പയ്ക്കു പ്രിയങ്കരമായ ദേവാലയമാണ് വിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ളത്. വത്തിക്കാൻ വിട്ടു എവിടെ പോയി മടങ്ങി വരുമ്പോഴും അദ്ദേഹം ആദ്യം പ്രാർഥിച്ചിരുന്നത് ഇവിടെയാണ്.  

ആർഭാടമില്ലാതെ സംസ്കാരം നടത്തണം എന്നായിരുന്നു പാവങ്ങളുടെ പാപ്പാ ആഗ്രഹിച്ചത്. അതിനും അനുയോജ്യമായ ഇടമാണ് 16 നൂറ്റാണ്ടുകളായി വലിയ തീർഥാടന കേന്ദ്രമായി അറിയപ്പെടുന്ന ഈ ബസിലിക്ക.

ഒരു മാർപാപ്പയെ ഈ ബസിലിക്കയിൽ സംസ്കരിക്കുന്നത് 17ആം നൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ്. പോപ്പ് ക്ലെമന്റ് ഒന്പതാമനെയാണ് ഏറ്റവും ഒടുവിൽ അവിടെ അടക്കിയത്.

മറ്റു ഏഴു മാർപാപ്പാമാരെ അവിടെ സംസ്‌കരിച്ചിട്ടുണ്ട്. വിശുദ്ധരായ മാത്യു, ജെറോം എന്നിവരെയും നവോഥാന നായകൻ ജിയാൻ ലോറെൻസോ ബെർണീനിയെയും അവിടെ സംസ്‌കരിച്ചു.

തന്റെ അന്ത്യ വിശ്രമം ഭൂമിയിൽ തൊട്ടു നിൽക്കുന്ന ലളിതമായ കല്ലറയിൽ ആയിരിക്കണം എന്നു ഫ്രാൻസിസ് പാപ്പാ നിഷ്കർഷിച്ചിരുന്നു. വത്തിക്കാൻ കൊട്ടാരത്തിന്റെ ആർഭാടം തിരസ്കരിച്ചു കാസ സാന്താ മാർത്തയിൽ 12 വർഷം താമസിച്ച പാപ്പാ കല്ലറയിൽ അലങ്കാരങ്ങൾ വിലക്കി. 'Fransicus' എന്ന ഒരൊറ്റ എഴുത്തു മാത്രമേ പാടുള്ളൂ എന്നും വ്യവസ്ഥ ചെയ്തു.

ചൊവാഴ്ച്ച കർദിനാൾമാർ അംഗീകരിച്ചാൽ പാപ്പയുടെ ഭൗതികാവശിഷ്ടം ബുധനാഴ്ച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വയ്ക്കും.

പുതിയ പോപ്പിനെ തിരഞ്ഞടുക്കാനുള്ള കോൺക്ലേവ് മെയ് 5 മുതൽ 10 വരെയാണ് നടക്കുക.

Pope Francis to be buried at Basilica of St. Mary Major

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക