
അറ്റ്ലാന്റ: 2025 ലെ മിസ്സിസ് സൗത്ത് ഏഷ്യ വേൾഡ് പേജന്റ് കോണ്ടെസ്റ്റിൽ മലയാളിയായ സുബി ബാബു സെക്കന്റ് റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു . മൈ ഡ്രീം ടിവി യുഎസ്എയും മൈ ഡ്രീം ഗ്ലോബൽ പേജന്റ്സും ആണ് മത്സരം സംഘടിപ്പിച്ചത്. നടി പൂനം ധില്ലൻ ആയിരുന്നു മുഖ്യാതിഥി.

ഒരു പ്രമുഖ ബാങ്കിൽ സൈബർസെക്യൂരിറ്റി എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സുബി മാധ്യമ രംഗത്തും തന്റേതായ മികവ് പതിപ്പിച്ചിട്ടുണ്ട് . ഇപ്പോഴത്തെ ഫൊക്കാന നാഷണൽ വിമൻസ് ഫോറം സെക്രട്ടറിയാണ്. മുൻ വർഷത്തെ ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു.

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആൻഡ് കോൺടെന്റ് ക്രീയേറ്റർ, മോഡൽ, ഡാൻസർ തുടങ്ങി വ്യത്യസ്ത രംഗങ്ങളിൽ സജീവ സാനിധ്യവുമാണ് ആണ് .
ഭർത്താവ് തോമസ് രാജനും ഒത്തു 12 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. അറ്റ്‌ലാന്റയില്‍ കഴിഞ്ഞ 3 വര്‍ഷമായി താമസിക്കുന്നു . മക്കൾ: എസ്തേർ , ഈതെൻ

