Image

വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാത്തവർക്ക് എതിരെ നടപടി (പിപിഎം)

Published on 22 April, 2025
വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാത്തവർക്ക് എതിരെ  നടപടി   (പിപിഎം)

വിദ്യാഭ്യാസ വായ്‌പ തിരിച്ചു അടയ്ക്കാത്തവരിൽ നിന്ന് അതു വീണ്ടെടുക്കാൻ താമസിയാതെ നടപടി ആരംഭിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മില്യൺ കണക്കിന് ആളുകളുടെ വേതനത്തിൽ നിന്നു തന്നെ വായ്പാ തുക തിരിച്ചു പിടിക്കും.

മുൻ പ്രസിഡന്റ് ജോ ബൈഡൻ ചെയ്തതുപോലെ വായ്പ എഴുതി തള്ളുന്ന നടപടി ഇനി ഉണ്ടാവില്ലെന്ന് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

മെയ് 5 മുതൽ നടപടികൾ ആരംഭിക്കും. തിരിച്ചു നൽകേണ്ട നികുതി, ഫെഡറൽ വേതനം, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ എന്നിവയിൽ നിന്നു പണം തിരിച്ചു പിടിക്കാൻ ട്രഷറി ഡിപ്പാർട്മെന്റ് പരിപാടികൾ ഉപയോഗിക്കും. 

അഞ്ചു മില്യണിലധികം പേർ ഇപ്പോൾ വായ്‌പ തിരിച്ചടയ്ക്കാനുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ നാലു മില്യൺ പേർ കൂടി വരും. ഫെഡറൽ വിദ്യാർഥി വായ്‌പയുടെ നാലിലൊന്നു വരും അപ്പോൾ.

വായ്പ എടുത്തവരിൽ കഷ്ടിച്ച് 40% പേരാണ് തിരിച്ചടിക്കുന്നതെന്നു സി ബി എസ് റിപ്പോർട്ടിൽ പറയുന്നു. അടയ്ക്കാത്തവർക്കു രണ്ടാഴ്ചയ്ക്കുള്ളിൽ അടുത്ത നടപടികൾ വിശദീകരിക്കുന്ന ഇമെയിൽ കിട്ടും. തിരിച്ചടയ്ക്കാൻ അവരോടു ഇമെയിലിൽ ആവശ്യപ്പെടും.

വേതനത്തിൽ നിന്നും മറ്റും കിഴിക്കുമെന്ന നോട്ടീസ് അടങ്ങിയ ഇമെയിൽ അതിനു പിന്നാലെ പ്രതീക്ഷിക്കാം.

2020 മാർച്ചിൽ കോവിഡ് കണക്കിലെടുത്തു ട്രംപ് നിർത്തിവച്ച തിരിച്ചു പിടിക്കൽ പിന്നീട് ബൈഡൻ നീട്ടിവച്ചത് കഴിഞ്ഞ ഒക്ടോബറിൽ തീർന്നു.

മില്യൺ കണക്കിനാളുകൾക്കു വിദ്യാഭ്യാസ വായ്പ എഴുതി തള്ളാൻ ബൈഡൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതികൾ അത് തടഞ്ഞു. എങ്കിലും 5 മില്യണിലധികം പേരുടെ വായ്പ അദ്ദേഹം ഒഴിവാക്കി.

ലിൻഡ മക്മഹോൺ പറയുന്നത് ബൈഡൻ കടമെടുത്തവരെ കബളിപ്പിക്കയാണ് ചെയ്തതെന്നാണ്. ഇനി അത്തരം മാപ്പു നൽകൽ ഉണ്ടാവില്ല.

Student loan recovery to begin 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക