Image

എനിക്ക് സാധിച്ചേക്കില്ല (ആശ. ബി)

Published on 24 June, 2024
എനിക്ക് സാധിച്ചേക്കില്ല (ആശ. ബി)

ചിലപ്പോൾ
എനിക്ക് കരയാൻ
സാധിച്ചേക്കില്ല.
പകരം മെഴുകുതിരികൾ
അണച്ചു വയ്ക്കുകയും
സൂര്യനെ ഉണർത്തി വയ്ക്കയും ചെയ്തേക്കും.
ചിലപ്പോൾ
എനിക്കൊന്നും
പറയാൻ സാധിച്ചേക്കില്ല
പകരം ഇലകൾ
കൊഴിച്ചിടുകയും
പൂക്കൾ നിരത്തി വയ്ക്കയും
ചെയ്തേക്കും.
ചിലപ്പോൾ എനിക്ക്
കേൾക്കാൻ കഴിഞ്ഞേക്കില്ല.
പക്ഷേ പുഴകൾ നിറച്ചിടുകയും
കരകൾ എടുത്തു മാറ്റുകയും
ചെയ്തേക്കും .
ഞാൻ ഉണരാതിരുന്നാൽ മാത്രം
ഗ്രഹങ്ങൾ അഴിച്ചുവയ്ക്കയും
നക്ഷത്രങ്ങൾ ഉലച്ചു കെട്ടുകയും
വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക