Image

ഗുരുവായൂരമ്ബല നടയില്‍ ഒടിടിയില്‍

Published on 24 June, 2024
ഗുരുവായൂരമ്ബല നടയില്‍ ഒടിടിയില്‍

'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം, ബേസില്‍ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന് ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗുരുവായൂരമ്ബല നടയില്‍' ഒടിടിയിലേക്ക്.
കോമഡിക്ക് പ്രാധാന്യം നല്‍കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തില്‍, ബേസില്‍ അവതരിപ്പിക്കുന്ന വിനു രാമചന്ദ്രന്റെ കല്യാണമാണ് പ്രധാന പ്രമേയം. വിനു ഗള്‍ഫില്‍ നിന്നും കല്യാണത്തിനായി നാട്ടിലേക്ക് എത്തുന്നതും തുടർന്നുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

'കുഞ്ഞിരാമായണം' എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്ബലനടയില്‍. നിഖില വിമല്‍, അനശ്വര രാജൻ എന്നിവരാണ് നായികമാർ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക