Image

ഗുരുവായൂര്‍ അമ്പലനടയില്‍, ജൂണ്‍ 27 മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 25 June, 2024
ഗുരുവായൂര്‍ അമ്പലനടയില്‍, ജൂണ്‍ 27 മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍

തീയേറ്ററുകള്‍ ചിരിയുടെ പൂരപ്പറമ്പായി മാറ്റിയ ''ഗുരുവായൂര്‍ അമ്പലനടയില്‍'', ജൂണ്‍ 27 മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഫാമിലി- കോമഡി എന്റര്‍റ്റൈനര്‍ ദീപു പ്രദീപ് രചിച്ച് വിപിന്‍ ദാസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‌സിന്റെയും  E4 Entertainment- യും ബാനറില്‍  സുപ്രിയ മേനോന്‍, മുകേഷ് .ആര്‍ .മേഹ്ത, സി.വി. സാരഥി എന്നിവര്‍  ചേര്‍ന്നാണ് ഈ  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  


പൃഥ്വിരാജ്, ബേസില്‍ ജോസഫ് , നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍  ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന മെഗാഹിറ്റില്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേറിട്ട ഭാവങ്ങളിലൂടെ സ്വയം കഥകളായി മാറുന്ന കഥാപാത്രങ്ങളെ  നിങ്ങള്‍ക്ക് ഈ ഫാമിലി കോമഡി എന്റര്‍റ്റൈനറില്‍  കാണാം.


ദുബായില്‍ ജോലി ചെയ്യുന്ന വിനു രാമചന്ദ്രനും അഞ്ജലിയും തമ്മിലുള്ള വിവാഹം  നിശ്ചയിച്ചിരിക്കുകയാണ്. അഞ്ജലിയുടെ സഹോദരന്‍ ആനന്ദുമായി വിനു അടുത്ത ബന്ധം സ്ഥാപിക്കുന്നു. വിനുവിന്റെ മുന്‍കാല പ്രണയബന്ധത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് മുക്തനാകാന്‍ ആനന്ദ് വിനുവിനെ സഹായിക്കുന്നു. എന്നാല്‍ വിനുവിന്റെ ചില സത്യങ്ങള്‍ ആനന്ദ് അറിയുന്നതോടെ കഥ വഴിതിരിയുന്നു.

നീരജ് രവി  ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം അങ്കിത് മേനോന്‍ ആണ്. 

ഈ ''കലക്കന്‍'' കല്യാണം കാണാതെ പോകരുത്.  ജൂണ്‍ 27 മുതല്‍  മുതലാണ് ഗുരുവായൂര്‍ അമ്പലനടയില്‍ ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക