Image

80 കോടി കടന്ന് വിജയ് സേതുപതി ചിത്രം 'മഹാരാജ'

Published on 25 June, 2024
80 കോടി കടന്ന് വിജയ് സേതുപതി ചിത്രം  'മഹാരാജ'

തമിഴ് സിനിമാ ലോകത്ത് വിജയക്കുതിപ്പുമായി മുന്നേറുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. ചിത്രം ആഗോള ബോക്സോഫീസില്‍ 80 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്.

റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം 81.8 കോടി നേടിയത്. തമിഴ്നാട്ടില്‍ നിന്നും മാത്രം 37 കോടിയോളമാണ് നേടിയത്.

ആഗോളതലത്തില്‍ വൈകാതെ തന്നെ ചിത്രം 100 കോടിയിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് മഹാരാജ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. നിഥിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സസ്പെൻസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.

പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.അനുരാഗ് കശ്യപ്  ചിത്രത്തില്‍ വില്ലൻ വേഷത്തിലെത്തുന്നു  .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക