Image

മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടിയിലേക്ക്

Published on 27 June, 2024
മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടിയിലേക്ക്

നിവിൻ പോളി നായകനായ ഡിജോ ജോസ് ആൻ്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. സോണി ലിവ് വാങ്ങിയ ചിത്രം ജൂലായ് അഞ്ചുമുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

മെയ് ഒന്നിന് തിയറ്റിലെത്തിയ ചിത്രം തിയറ്ററില്‍ മോശം പ്രകടനമാണ് നടത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തെ ആരാധകർ കൈവിട്ടിരുന്നു. ആല്‍പറമ്ബില്‍ ഗോപി എന്ന കഥാപാത്രമായാണ് നിവിൻ പോളിയെത്തിയത്. നാട്ടില്‍ നടക്കുന്ന ഹിന്ദു-മുസ്ലീം വിപ്ലവത്തിന് പിന്നാലെ ഗോപിയുടെ ജീവിതം എങ്ങനെ മാറുന്നുവെന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.

നിവിനാെപ്പം അനശ്വര രാജൻ, ദീപക് ജെതി, ജലാല്‍ ബിൻ ഒമർ,സലീം കുമാർ മഞ്ജു പിള്ളൈ, സന്തോഷ് ജി നായർ, നന്ദു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ രചയിതാവ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക