Image

സന്തോഷ് പണ്ഡിറ്റിൻറെ പുതിയ സിനിമ ഓണത്തിന്

Published on 27 June, 2024
സന്തോഷ് പണ്ഡിറ്റിൻറെ പുതിയ സിനിമ ഓണത്തിന്

സമാന്തര സിനിമകളിലൂടെ ഒരേസമയം മുട്ടയേറും കൈയടിയും ഏറ്റുവാങ്ങിയ സന്തോഷ് പണ്ഡിറ്റിൻറെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നു.

കേരളാ ലൈവ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഉടൻ ആരംഭിക്കുമെന്ന് പണ്ഡിറ്റ് അറിയിച്ചു.

നൂറിലധികം പുതുമുഖങ്ങള്‍ അണിനിരക്കുന്നു ചിത്രത്തില്‍. കുളു മണാലി, കാഷ്മീർ എന്നിവിടങ്ങളിലായി പാട്ടിൻറെ ചിത്രീകരണം നടക്കും. കാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്. വെറും 5 ലക്ഷം രൂപാ മുതല്‍മുടക്കിലാണു സിനിമ ഒരുങ്ങുന്നത്.

ചില ഗാനങ്ങള്‍ ഷില്ലോങ്, ഡാർജിലിങ് ഭാഗത്ത് ഷൂട്ട് ചെയ്ത് കഴിഞ്ഞു. എട്ട് പാട്ട് ആണ് ചിത്രത്തിലുള്ളത്. ഓണത്തിനു ചിത്രം റിലീസ് ചെയ്യുമെന്നാണ് പണ്ഡിറ്റ് അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക