Image

ഒഴുകിയൊഴുകി 'ഉള്ളൊഴുക്ക്' ഹോളിവുഡിലേക്ക്

Published on 27 June, 2024
ഒഴുകിയൊഴുകി 'ഉള്ളൊഴുക്ക്' ഹോളിവുഡിലേക്ക്

മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉർവശി - പാർവതി ചിത്രം ഉള്ളൊഴുക്ക് ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചലെസിൽ വച്ചു നടക്കുന്ന ഐഎഫ്എഫ്എൽഎ (ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലെസ്)ൻ്റെ ഭാഗമായി പ്രശസ്ത‌മായ സൺസെറ്റ് ബൊളുവാഡ് തിയേറ്ററിൽ വച്ചാണ് ചിത്രത്തിൻ്റെ ലോസ് ആഞ്ചലെസ് പ്രീമിയർ നടക്കുക. ജൂൺ 29-ന് നടക്കുന്ന പ്രീമിയറിൽ പങ്കെടുക്കാനായി സംവിധായകൻ ക്രിസ്റ്റോ ടോമിയും പാർവതിയും ലോസ് ആഞ്ചലെസിൽ എത്തിക്കഴിഞ്ഞു. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി&സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ‌് ഡോക്യുമെന്റ്റി സംവിധാനം ചെയ്‌ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്‌ചേഴ്‌സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിൻ്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.

ഉള്ളൊഴുക്കിന്റെ്റെ അസോസിയേറ്റ് പ്രൊഡ്യൂസർ: പാഷാൻ ജൽ, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ്‌ സേവ്യർ, സൗണ്ട് റീ- റീക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്‌ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെൻ്റ് വിഎഫ്എക്‌സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗന്റേയ്‌സ് മീഡിയ വർക്ക്സ് കൊച്ചി, വിഷ്വൽ പ്രൊമോഷൻസ്: അപ്പു എൻ ഭട്ടതിരി, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക